Advertisement
Movie Day
ഷൈന്‍ ഫുള്‍ ടൈം ക്യാരക്ടറല്ലേ, ഇപ്പോഴാണ് എന്നെ അനഘാ എന്നൊന്ന് വിളിക്കുന്നത്, അല്ലാതെ ഫുള്‍ ടൈം റേച്ചല്‍ എന്നാണ് വിളി; ഭീഷ്മപര്‍വ്വം സെറ്റിലെ വിശേഷങ്ങളുമായി താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 17, 07:56 am
Thursday, 17th March 2022, 1:26 pm

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് അമല്‍നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വം. ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് താരങ്ങളും.

തലമുറകള്‍ വ്യത്യാസമില്ലാതെ ഓരോരുത്തരും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. പാളിപ്പോയെന്ന് പറയാവുന്ന ഒരു കാസ്റ്റിങ് പോലും ഭീഷ്മപര്‍വത്തില്‍ ഉണ്ടായിരുന്നില്ല, മാത്രമല്ല ഒരു സീനിലാണെങ്കില്‍ പോലും വന്നുപോകുന്ന കഥാപാത്രത്തിന് അതിന്റേതായ പ്രാധാന്യവും ചിത്രത്തിലുണ്ടായിരുന്നു.

അനഘ മരുതോര, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍,ഷെബിന്‍ ബെന്‍സണ്‍, ശ്രിന്ദ, ലെന, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വലിയൊരു യുവനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍.

സെറ്റിലുടനീളം പീറ്ററായിട്ട് തന്നെയായിരുന്നു ഷൈന്‍ പെരുമാറിയതെന്ന് പറയുകയാണ് സഹതാരങ്ങളായ അനഘയും ജിനു ജോസഫും ഷെബിന്‍ ബെന്‍സണുമെല്ലാം. ഷൈനൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് സെറ്റിലെ ഷൈന്റെ കഥാപാത്രത്തെ കുറിച്ച് സഹതാരങ്ങള്‍ സംസാരിച്ചത്.

നമ്മുടെ മൂവിയില്‍ ഫുള്‍ ടൈം പ്രിപ്പയര്‍ ചെയ്തുകൊണ്ടിരുന്ന ആളാണ് ഷൈന്‍ എന്നായിരുന്നു അനഘ പറഞ്ഞത്. ‘കഥാപാത്രത്തില്‍ നിന്ന് ഷൈന്‍ ഇറങ്ങുകയേ ഇല്ല. ഫുള്‍ ടൈം ആ ഗെറ്റപ്പിലാണ്. ഇപ്പോഴാണ് എന്നെ അനഘ എന്നൊക്കെ വിളിക്കുന്നത്. അല്ലാതെ എപ്പോഴും റേച്ചല്‍, റേച്ചല്‍ എന്നാണ് വിളിച്ചുകൊണ്ടിരിക്കുന്നത്, അനഘ പറയുന്നു.

കഥാപാത്രമായി തന്നെ ബിഹേവ് ചെയ്യുന്ന ഷൈന്‍ ചേട്ടന്റെ പ്രോസസ് അടിപൊളിയാണെന്നായിരുന്നു ഷെബിന്‍ പറഞ്ഞത്. ‘ഒരിക്കല്‍ ഞാന്‍ ഷൈന്‍ ചേട്ടന്റെ മുറിയില്‍ പോയപ്പോള്‍ ഇരിക്ക് ഏബലേ എന്നായിരുന്നു എന്നോട് പറഞ്ഞത്. ഏ ഏബലോ, ചേട്ടാ ഷൂട്ട് കഴിഞ്ഞു. നമ്മള്‍ ഇപ്പോള്‍ റൂമിലാണെന്ന് ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ആ പ്രോസസ് പക്ഷേ അടിപൊളിയാണ്,’ ഷെബിന്‍ ബെന്‍സണ്‍ പറഞ്ഞു.

Content Highlight: Shine tom Chacko Behaviour on Bheeshmaparvam Set