എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ആദ്യ ടി-20 കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് 2024ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടാം കിരീടം സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.
ഇന്ത്യ കണ്ട രണ്ട് മികച്ച ക്യാപ്റ്റന്‍മാരാണ് ധോണിയും രോഹിത്തും. എന്നാല്‍ ഇപ്പോള്‍ ഇരുവരിലും ആരാണ് മികച്ച താരം എന്ന് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ താരം ശര്‍ദുല്‍ താക്കൂര്‍. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ആരാണ് ഫേവറേറ്റ് ക്യാപ്റ്റന്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. രോഹിത് തന്റെ നല്ല സുഹൃത്താണെന്നും മികച്ച ക്യാപ്റ്റന്‍ ധോണിയാണെന്നുമാണ് താരം പറഞ്ഞത്.
‘രോഹിത് എന്റെ അടുത്ത സുഹൃത്താണ്, അതിനാല്‍ ഞാന്‍ എം.എസ്. ധോണിയുടെ പേര് പറയും. ദേഷ്യം വന്നാല്‍ രോഹിത് അത് മനസിലാക്കിയാണ് പെരുമാറുന്നത്, ഞാന്‍ അതിനനുസരിച്ചാണ് അവനോട് പറയുമ്പോള്‍ അവന്‍ അലിയും, അപ്പോള്‍ കുഴപ്പമില്ലെന്ന് രോഹിത് പറയും. ഈ വീഡിയോ അവന്റെ അടുത്തേക്ക് എത്തിയാല്‍ സാധാരണ രോഹിത് ശര്‍മയെപ്പോലെയാകും അപ്പോഴും അവന്‍ സംസാരിക്കുക,’ ഐ.ഐ.എസ്.എമ്മിലെ ഒരു പരിപാടിയില്‍ ശാര്‍ദുല്‍ താക്കൂര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 11 ടെസ്റ്റ് മത്സരത്തിലെ 19 ഇന്നിങ്സില്‍ നിന്നും 880 റണ്‍സ് വഴങ്ങി 31 വിക്കറ്റുകളാണ് താരം നേടിയത്. 7/61 എന്ന മികച്ച ബൗളിങ് പ്രകടനവും ടെസ്റ്റില്‍ താരത്തിനുണ്ട്.
ഏകദിനത്തില്‍ താക്കൂര്‍ ഇന്ത്യയ്ക്ക് വേണ്ടി 46 ഇന്നിങ്സില്‍ നിന്ന് 65 വിക്കറ്റും ടി-20യില്‍ നിന്ന് 33 വിക്കറ്റുമാണ് നേടിയത്. ഐ.പി.എല്ലില്‍ താരം 92 ഇന്നിങ്സില്‍ നിന്ന് 94 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
Content Highlight: Shardul Takkur Talking About MS. Dhoni And Rohit Sharma