national news
'എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം പ്രതിപക്ഷത്തുണ്ടാവും'; ജനങ്ങളെ മാനിച്ച് ശിവസേനയും ബി.ജെ.പിയും സര്‍ക്കാരുണ്ടാക്കണമെന്ന് ശരദ്പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 06, 07:56 am
Wednesday, 6th November 2019, 1:26 pm

മുംബൈ: എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി നേതാവ് ശരദ് പവാര്‍. ശിവസേന എം.പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നയം വ്യക്തമാക്കി ശരദ് പവാര്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തുതന്നെ ഇരിക്കുമെന്ന് ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശിവസേനയും ബി.ജെ.പിയും ജനങ്ങളെ മാനിച്ച് സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇതല്ലാതെ എനിക്കൊന്നും പറയാനില്ല. ബി.ജെ.പിയും ശിവസേനയും ജനങ്ങളുടെ ആവശ്യം മാനിച്ച് എത്രയും പെട്ടെന്ന് തന്നെ സര്‍ക്കാരുണ്ടാക്കണം. ഞങ്ങളുടെ ആവശ്യം പ്രതിപക്ഷത്തിരിക്കുക എന്നതാണ്’. ശരദ് പവാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിയാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും ലഭിച്ചിട്ടുള്ളതെന്നും പവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉണ്ടാക്കാനായി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ നീക്കം നടക്കുന്നുവെന്ന സൂചനകളെയും പവാര്‍ തള്ളി.

സഞജയ് റാവത്ത് തന്നെ കാണാന്‍ വന്നത് സൗഹൃദ സംഭാഷണത്തിനായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.