ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
The SRH bowlers kept their nerves till the end and clinched a crucial victory. 🟠👏#SRHvRR #CricketTwitter #IPL2024 pic.twitter.com/kMs1JrYuOR
— Sportskeeda (@Sportskeeda) May 2, 2024
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
A terrific knock by the 21-year-old Nitish Reddy! 🌟#SRHvRR #Cricket #IPL2024 pic.twitter.com/ovjXrSqD6H
— Sportskeeda (@Sportskeeda) May 2, 2024
സണ്‍റൈസേഴ്‌സിനായി നിതീഷ് കുമാര്‍ റെഡ്ഡി 42 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറുകളും എട്ട് സിക്‌സുമാണ് താരം നേടിയത്. ഇതോടെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് വന്നിരിക്കുകയാണ് ഷെയ്ന്‍ വാഡ്‌സണ്‍.
‘നിലവിലെ എന്റെ ഫേവറേറ്റ് ക്രിക്കറ്റ് താരങ്ങളിലൊരാള്‍ അവനാണ്. സ്പിന്നര്‍മാരെ എത്ര മനോഹരമായാണ് അവന്‍ നേരിടുന്നത്. യുസ്വേന്ദ്ര ചഹാല്‍, ആര്‍. അശ്വിന്‍ എന്നീ സീനിയര്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇങ്ങനെ കളിക്കുകയെന്നത് എളുപ്പമല്ല,
സമ്മര്‍ദ ഘട്ടത്തില്‍ രാജസ്ഥാനെതിരെ അവന്‍ നടത്തിയ പ്രകടനത്തിന്റെ മികവ് എടുത്തു കാട്ടുന്നതാണ്. അദ്ദേഹം ഒരു അപൂര്‍വ പ്രതിഭയാണ്. ഐ.പി.എല്ലില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് നിതീഷ് റെഡ്ഡി. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതിഭകളുടെ സമ്പത്തുള്ളത്, നിതീഷ് അത്തരത്തിലുള്ള ഒരു രത്‌നമാണ്,’ വാട്‌സണ്‍ പറഞ്ഞു.
Content Highlight: Shane Watson Talking About Nitish Kumar Reddy