ജയന് വിടവാങ്ങിയിട്ട് ഇന്നേക്ക് 40 വര്‍ഷം തികയുകയാണ്. ജയന്റെ ഓര്‍മ്മ ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
ജയനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാ രംഗത്തുള്ളവരും ജയന്റെ ആരാധകരുമെല്ലാം കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. അത്തരത്തില്‍ ജയനെ അനുസ്മരിച്ച് നടന് ഷമ്മി തിലകനും രംഗത്തെത്തി. ‘യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം’ എന്നായിരുന്നു ഷമ്മി തിലകന് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ഷമ്മിയുടെ ആ പ്രയോഗത്തിനെതിരെ വിമര്‍ശനവുമായി ചിലരെത്തി. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അപ്പോള്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍സ്റ്റാറുകള്‍ അല്ലേയെന്നുമായിരുന്നു പോസ്റ്റിന്റെ താഴെ വന്ന് ഒരാളുടെ ചോദ്യം.
അവര്‍ സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഇതിന് ഷമ്മി തിലകന് നല്കിയ മറുപടി. ഇതിന് പിന്നാലെ ഷമ്മിയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി. നിങ്ങള്‍ തമ്മില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നും എങ്കിലും സത്യത്തെ മൂടിവെക്കാനാവില്ലെന്നും ലാലേട്ടനും മമ്മൂക്കയും ജയനേക്കാള്‍ വലിയ അനശ്വര നടന്മാരാണെന്നായിരുന്നു ചിലരുടെ പ്രതികരണം.
ജയന് എന്നും സൂപ്പര്‍ സ്റ്റാര്‍ തന്നെയാണെന്നും പക്ഷെ ലാലേട്ടനും മമ്മൂക്കയും സൂപ്പര്‍ സ്റ്റാര്‍ അല്ലെന്ന് പറുന്നത് ശരിയായ വിലയിരുത്തല്‍ അല്ലെന്നുമാണ് മറ്റു പ്രതികരണങ്ങള്‍.
അതേസമയം ഷമ്മി തിലകന് പിന്തുണയുമായും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ജയന് സാര്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നെന്നും അതുപോലൊരു നടനെ നമ്മള്‍ക്കിതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ചിലര്‍ കുറിച്ചത്.
പുലിമുരുകനെയും,പൊന്തന്‍മാടയേയും വെച്ചു ജയനെ വിലയിരുത്തല്ലേയെന്നും ജയന് തുല്യം ജയന് മാത്രമാണെന്നുമാണ് മറ്റുചിലരുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക