ജീന്‍സിട്ടെത്തിയ പെണ്‍കുട്ടിയെ ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ അധിക്ഷേപിച്ച്, കടയില്‍ നിന്ന് പുറത്താക്കി
national news
ജീന്‍സിട്ടെത്തിയ പെണ്‍കുട്ടിയെ ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ അധിക്ഷേപിച്ച്, കടയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd November 2021, 10:24 am

ഗുവാഹത്തി: ബുര്‍ഖ ധരിക്കാതെ ജീന്‍സ് ധരിച്ചതിന് പെണ്‍കുട്ടിയെ കടയുടമ നാണംകെടുത്തി കടയില്‍ നിന്ന് പുറത്താക്കിയതായി പരാതി.

അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്യാനെത്തിയ അച്ഛനെതിരെ കയ്യേറ്റവും നടന്നു. സംഭവത്തില്‍ പ്രതികളായ കടയുടമയേയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

മൊബൈല്‍ ഫോണ്‍ അക്‌സസറീസ് കടയില്‍ ഇയര്‍ഫോണ്‍ വാങ്ങാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കടയുടമ നൂറുല്‍ അമിന്‍ പെണ്‍കുട്ടിക്ക് ഇയര്‍ഫോണ്‍ നല്‍കാന്‍ വിസമ്മതിക്കുകയും ബുര്‍ഖ ധരിക്കാതെ ജീന്‍സ് ധരിച്ചതിന്റെ പേരില്‍ കളിയാക്കുകയും ഷോപ്പില്‍ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്യുകയായിരുന്നു.

തന്റെ മരുമകള്‍ ബുര്‍ഖയും ഹിജാബുമാണ് ധരിക്കാറെന്നും കടയുടമ പെണ്‍കുട്ടിയോട് പറഞ്ഞു.

അതേസമയം, തന്റെ മകള്‍ അസമിന്റെ സംസ്‌കാരത്തിലാണ് വളരുന്നതെന്നും ഇപ്പോള്‍ ആളുകള്‍ ബുര്‍ഖയും ഹിജാബും ധരിക്കാന്‍ പറഞ്ഞ് താലിബാന്‍ രീതി അടിച്ചേല്‍പ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Shamed, Thrown Out Of Shop For Wearing Jeans Not Burqa, Says Assam Woman