ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തം പേരില്‍ ആക്കി മാറ്റാനും ഷെഫാലിക്ക് സാധിച്ചു. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഷാഫാലി സ്വന്തമാക്കിയത്. 11 സിക്‌സുകളാണ് ഷെഫാലി വര്‍മ പവര്‍പ്ലേയില്‍ നേടിയത്. ആറ് സിക്സുകൾ നേടിയ മുംബൈ താരം ഹെയ്‌ലി മാത്യൂസ് ആൺ രണ്ടാം സ്ഥാനത്തുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വാരിയസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്.
വാറിയേഴ്സ് ബാറ്റിങ് നിരയില്‍ ശ്വേതാ സെഹ്രാവത്ത് 42 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മുംബൈ ബൗളിങ് നിരയില്‍ രാധ യാദവ് നാല് വിക്കറ്റും മാരിസാനെ കാപ്പ് മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. നാല് ഓവറില്‍ 20 റണ്‍സ് വിട്ടു നല്‍കിയാണ് രാധ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മറുഭാഗത്ത് നാല് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം അഞ്ച് റണ്‍സ് വിട്ടു നല്‍കിയാണ് മാരിസനെ മൂന്ന് വിക്കറ്റുകള്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 14.3 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ദല്‍ഹി ബാറ്റിങ് നിരയില്‍ ഷെഫാലിക്ക് പുറമേ ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 43 പന്തില്‍ 51 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു തോല്‍വിയും അടക്കം രണ്ടു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ദല്‍ഹി. ഫെബ്രുവരി 29ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: Shafali Verma create a new record in WPL