അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; സ്‌കൂളിന് മുമ്പില്‍ എസ്.എഫ്.ഐ സമരം
Kerala News
അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; സ്‌കൂളിന് മുമ്പില്‍ എസ്.എഫ്.ഐ സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st November 2022, 12:33 pm

കണ്ണൂര്‍: ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് സ്‌കൂളില്‍ എസ്.എഫ്.ഐ സമരം. സ്‌കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകന്‍ ഹസന്‍ മാസ്റ്റര്‍ക്കെതിരെയാണ് പരാതി.

അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനികള്‍ അധ്യാപികയോടാണ് വെളിപ്പെടുത്തിയത്. അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം തുറന്ന് പറയുന്നത്.

കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനും പൊലീസിനും പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ എസ്.എഫ്.ഐ സമരം ആരംഭിച്ചത്. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ സമരം.

അധ്യപകന്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട കുട്ടികളുടെ മൊഴി പൊലീസ് എടുക്കുകയാണ്. മൊഴി എടുക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥികളോട് ലൈംഗിക താത്പര്യത്തോടെ ഇയാള്‍ പെരുമാറിയെന്നാണ് പരാതി. അതിനാല്‍ പോക്‌സോ പ്രകാരമാകും കേസെടുക്കുക.

അതേസമയം, വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടന സമരം സംഘടിപ്പിച്ചതോടെ, അന്വഷണം നടക്കട്ടെയെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Content Highlight: SFI Strike at school after Teacher Misbehaves with Female Students