പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജില്‍ ഫ്രറ്റേണിറ്റിയെ കൊടി കെട്ടാന്‍ അനുവദിക്കാതെ എസ്.എഫ്.ഐ. വര്‍ഗീയവാദികളുടെ സംഘമാണ് ഫ്രറ്റേണിറ്റി എന്ന കാരണമാണ് കൊടി കെട്ടാന്‍ അനുവദിക്കാത്തതിന് എസ്.എഫ്.ഐ കാരണമായി പറയുന്നത്.
ഇത് സംബന്ധിച്ച് വിക്ടോറിയ കോളേജ് എസ്.എഫ്.ഐ പേജില്‍ നിന്ന് വിശദീകരണവും യൂണിറ്റ് നല്‍കിയിട്ടുണ്ട്.
കൊടി കെട്ടുന്ന കാര്യം എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയോട് സംസാരിച്ചിരുന്നുവെന്നും. കോളേജില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിന് എസ്.എഫ്.ഐയില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരുന്നത് ജനാധിപത്യപരമല്ലെന്നുമാണ് ഫ്രറ്റേണിറ്റി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വാദം.
എസ്.ഡി.പി.ഐയുടെ ക്യാംപസ് ഫ്രണ്ട് പോലെ, ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കൂട്ടമാണ് ഫ്രറ്റേണിറ്റി എന്നാണ് എസ്.എഫ്.ഐയൂടെ വാദം. പുറത്ത് നിന്നുള്ള ആളുകള്‍ വന്നാണ് കൊടിമരം ഉയര്‍ത്താന്‍ ശ്രമിച്ചതെന്നും, ക്യാംപസില്‍ ഫ്രറ്റേണിറ്റിക്ക് പ്രവര്‍ത്തകരില്ലെന്നും എസ്.എഫ്.ഐ യൂണിറ്റ് പറയുന്നുണ്ട്.
എസ്.എഫ്.ഐ യൂണിറ്റ് ഫേസ്ബുക്കിലിട്ട പോസ്റ്റ്