00:00 | 00:00
അവർ ഇപ്പോൾ ക്രിസ്ത്യാനികളെയും തേടി വന്നു
ജിൻസി വി ഡേവിഡ്
2025 Apr 06, 09:35 am
2025 Apr 06, 09:35 am

വഖഫ് ബിൽ ലോക്സഭ കടന്നതിന് പിന്നാലെ ഏപ്രിൽ മൂന്നിന് ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ രാജ്യത്തെ വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്കെന്ന് പറയുന്ന ഒരു ലേഖനം പുറത്തിറങ്ങി.

ഇന്ത്യയിൽ ആർക്കാണ് കൂടുതൽ ഭൂമിയുള്ളത്? കാത്തലിക് ചർച്ച് vs വഖഫ് ബോർഡ് ഡിബേറ്റ്’ എന്നതായിരുന്നു ലേഖനത്തിനെ പേര്. സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോർഡാണെന്ന് വർഷങ്ങളായി ഒരു പൊതു വിശ്വാസം നിലവിലുണ്ട്, എന്നാൽ ഈ അവകാശവാദം രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള യഥാർത്ഥ ഡാറ്റയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂമി കൈവശം വച്ചിരിക്കുന്ന ഏറ്റവും വലിയ സർക്കാരിതര ഭൂവുടമ കാത്തലിക് ചർച്ച് ഓഫ് ഇന്ത്യയാണെന്ന് ലേഖനം പറയുന്നു.

 

Content Highlight: They now came for the Christians too

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം