ഫ്രാൻസിസ് മാർപ്പാപ്പ; നിലച്ചത് ഗസയിലെ ജനങ്ങളുടെ പ്രത്യാശയുടെ സ്പന്ദനം
0:00 | 3:22
ഗസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി ഫാദർ ഗബ്രിയേൽ റൊമാനെല്ലിയെയും സഹായി ഫാദർ യൂസഫ് അസദിനെയും ഫ്രാൻസിസ് മാർപാപ്പ എല്ലാ വൈകുന്നേരവും വാട്ട്‌സ്ആപ്പ് വഴി വീഡിയോ കോൾ ചെയ്തിരുന്നു. അദ്ദേഹം അത് പതിവായി തുടരുകയും ചെയ്തിരുന്നു. 600ലധികം പേർ അഭയം തേടിയിരുന്ന പള്ളിയുമായി ബന്ധം പുലർത്താനുള്ള അദ്ദേഹത്തിന്റെ ഒരു മാർഗമായിരുന്നു ആ വീഡിയോ കോൾ. എന്നാൽ ഏകദേശം 550 ഓളം ഫലസ്തീനികൾ അഭയം തേടിയിരിക്കുന്ന ഹോളി ഫാമിലി ചർച്ചിൽ ഇപ്പോൾ നിശബ്ദതയും ദുഖവും നിറഞ്ഞിരിക്കുകയാണ്. അവിടെയുള്ളവരിൽ ഭൂരിഭാഗം പേരും കറുപ്പ് വസ്ത്രം ധരിച്ചിരുന്നു. യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും നിഴലിലാണ്ടുപോയ ഗസയുടെ സമാധാന ദൂദന്മാരിലൊരാളായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ ദുഖിതരാണ് അവരെല്ലാം
Content Highlight: Pope Francis: The pulse of hope of the people of Gaza has stopped

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം