Advertisement
Daily News
ആവശ്യത്തിന് യൂറിയ ഉല്‍പാദപ്പിക്കുന്നതിന് താലൂക്കുകളില്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കും: നിതിന്‍ ഗഡ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 14, 03:17 pm
Tuesday, 14th November 2017, 8:47 pm

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് ആവശ്യമായ യൂറിയ ലഭ്യമാക്കുന്നതിന് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മൂത്രബാങ്കുകള്‍ സ്ഥാപിക്കുമെന്ന് കേന്ദമന്ത്രി നിതിന്‍ ഗഡ്കരി. ഇത് വഴി യൂറിയയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാമെന്നും ഇറക്കുമതി കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘രാജിയില്ല’; തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ല; ന്യായീകരണവുമായി തോമസ് ചാണ്ടി


ഈ ആശയം പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നതെന്നും സ്വീഡിഷ് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ മന്ത്രി ലിറ്ററിന് ഒരു രൂപ വച്ച് കര്‍ഷകര്‍ക്ക് യൂറിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

“മനുഷ്യ മൂത്രമാണ് ശേഖരിക്കുന്നത്. മനുഷ്യ മൂത്രത്തില്‍ വളരെയേറെ നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. ആശയം പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്, ഗഡ്കരി പറഞ്ഞു. സ്വീഡിഷ് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.”


Dont Miss: വിമര്‍ശിക്കുന്നവര്‍ സ്വന്തം കരിയറിലേക്ക് നോക്കണം; അദ്ദേഹത്തെക്കാള്‍ മികച്ചൊരു താരം ഇന്നില്ല; ധോണിയ്ക്ക് പിന്തുണയുമായി രവി ശാസ്ത്രി


“കര്‍ഷകര്‍ കാനുകളില്‍ മൂത്രം ശേഖരിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ എത്തിക്കും, ഒരു ലിറ്ററിന് ഒരു രൂപ വച്ച് കര്‍ഷകര്‍ക്ക് നല്‍കും. കാനുകള്‍ സര്‍ക്കാര്‍ കൊടുക്കും. തുടര്‍ന്ന് മൂത്രം സംസ്‌കരിച്ച് യൂറിയ ഉല്‍പാദിപ്പിക്കും. ആദ്യ ഘട്ടമെന്ന നിലക്ക് ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതെ”ന്നും മന്ത്രി പറഞ്ഞു. പ്രാരംഭപ്രവര്‍ത്തനമെന്ന നിലക്ക് സ്വന്തം ഗ്രാമമായ ധപേവാഡയിലാകും ആദ്യ ലബോറട്ടറി പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുക എന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.