തിങ്കളാഴ്ച നിശ്ചയം എന്ന ഒരൊറ്റ സിനിമയിലൂടെ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ.
കാഞ്ഞങ്ങാട്ടുകാരുടെ കഥ പറഞ്ഞ തിങ്കളാഴ്ച നിശ്ചയം നിരവധി പുരസ്കാരങ്ങൾ നേടുകയും വലിയ രീതിയിൽ ചർച്ച ആവുകയും ചെയ്ത സിനിമയായിരുന്നു. തിങ്കളാഴ്ച നിശ്ചയം ഇത്തരത്തിൽ സ്വീകരിക്കപ്പെടാൻ ഉള്ളതിന്റെ കാരണം പറയുകയാണ് സംവിധായകൻ സെന്ന ഹെഗ്‌ഡെ.
തിങ്കളാഴ്ച നിശ്ചയത്തിന്റെ കഥ ഒരു യൂണിവേഴ്സൽ സബ്ജക്ട് ആണെന്നും അത് ലോകത്ത് എവിടെ വേണമെങ്കിലും അവതരിപ്പിക്കാൻ കഴിയുന്ന കഥയാണെന്നുമാണ് സെന്ന പറയുന്നത്. ആ സിനിമ ബീഹാറിൽ കൊണ്ട് വച്ചാൽ അവിടെയും വർക്ക് ആവുമെന്നും സെന്ന സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.
‘തിങ്കളാഴ്ച നിശ്ചയം ഒരു യൂണിവേഴ്സൽ സബ്ജക്ടാണ്. ഒരു പ്രേക്ഷകൻ തിങ്കളാഴ്ച നിശ്ചയം കാണുമ്പോൾ അതിൽ കാഞ്ഞങ്ങാട് സ്ലാങ് ഉണ്ട് അവിടുത്തെ ആചാരങ്ങൾ ഉണ്ട് അങ്ങനെ പലതുമുണ്ട്. കാരണം ആ ഒരു വിഷയത്തെ പ്രാദേശിക വത്ക്കരിക്കുകയാണ് ഞങ്ങൾ ചെയ്തത്. ആ സിനിമയുടെ സബ്ജക്റ്റ് എടുത്തിട്ട് ബീഹാറിൽ കൊണ്ട് വച്ചാൽ അവിടെയും ആ സിനിമ വർക്ക് ആവും.
അങ്ങോട്ടേക്ക് മാറ്റുമ്പോൾ അവിടുത്തെ സ്ലാങും അവിടുത്തെ ആചാരങ്ങളും അവിടുത്തെ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ഉൾപ്പെടുത്തിയാൽ അത് ബീഹാർ എന്ന സ്ഥലത്തിന് ഏറ്റവും യോജിച്ച സിനിമയായിരിക്കും.
അതുകൊണ്ട് തന്നെ ആ ഒരു യൂണിവേഴ്സൽ സാധ്യത തിങ്കളാഴ്ച നിശ്ചയത്തിന്റെ തീമിന് ഉണ്ടായിരുന്നു. അത് നമുക്ക് സൗത്ത് അമേരിക്കയിൽ അവതരിപ്പിക്കാം ആഫ്രിക്കയിൽ അവതരിപ്പിക്കാം അങ്ങനെ ഇവിടെ വേണമെങ്കിലും ആ ഒരു സിനിമയെ പ്ലേസ് ചെയ്യാൻ സാധിക്കും.