Advertisement
Film News
ശകുന്തളയുടെയും ദുഷ്യന്തന്റേയും ഗാന്ധര്‍വ വിവാഹം; ശാകുന്തളത്തിലെ രണ്ടാം ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 25, 02:18 pm
Wednesday, 25th January 2023, 7:48 pm

സാമന്ത, ദേവ് മോഹന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ശാകുന്തളത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ റിഷിവം ആകും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.

ഗാന്ധര്‍വ വിധി പ്രകാരം വിവാഹിതരായ ദുഷ്യന്തനേയും ശകുന്തളയേയുമാണ് ഗാനത്തില്‍ കാണുന്നത്. കൃഷ്ണ, ചിന്മയി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് റിഷിയുടെ വരികള്‍ക്ക് മണി ശര്‍മയാണ് ഈണം നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 17 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിര്‍മാതാക്കള്‍ ഈ ചിത്രം 3Dയിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വമ്പന്‍ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

അദിതി ബാലന്‍ അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം.

ശേഖര്‍ വി. ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും. പി.ആര്‍.ഒ. ശബരി

Content Highlight: second song from pathaan