കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജസേനൻ. മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ദേവൻ, മേനക എന്നിവർ പ്രധാന വേഷത്തിലെത്തി. ആഗ്രഹം എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഏതാനും ചിത്രങ്ങൾക്ക് രാജസേനൻ കഥയുമെഴുതിയിട്ടുണ്ട്.
ഇപ്പോൾ താന്‍ ചെയ്ത സിനിമകളില്‍ വേണ്ടിയിരുന്നില്ല എന്ന് രണ്ട് സിനിമകളെപ്പറ്റി തോന്നിയിട്ടുണ്ടെന്ന് രാജസേനന്‍ പറയുന്നു.
സിനിമയില്‍ കഥയുടെ പ്രശ്‌നമൊന്നും അല്ലെന്നും മറിച്ച് കാസ്റ്റിങ് പാളിപ്പോയ സിനിമയായിരുന്നു റേഡിയോ ജോക്കി, 72 മോഡല്‍സ് എന്നീ രണ്ടുസിനിമകളെന്നും രാജസേനന്‍ പറഞ്ഞു.
നല്ല സബ്ജക്ടായിരുന്നു അതെന്നും ന്യൂ ജെന്‍ സിനിമകള്‍ വരുന്നതിന്റെ തുടക്കത്തില്‍ വന്ന സിനിമയാണ് 72 മോഡൽസെന്നും രാജസേനന്‍ വ്യക്തമാക്കി. അതിന് പ്രൊഡ്യൂസറെ കുറ്റം പറയാന്‍ പറ്റില്ലെന്നും അതിന്റെ ഉത്തരവാദിത്തം താന്‍ തന്നെ ഏറ്റെടുക്കുന്നുവെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു രാജസേനന്‍.
‘ചെയ്ത സിനിമകളില്‍ വേണ്ട എന്ന് രണ്ടു സിനിമകളെപ്പറ്റി തോന്നിയിട്ടുണ്ട്. സിനിമയില്‍ കഥയുടെ പ്രശ്‌നമൊന്നും അല്ല മറിച്ച് കാസ്റ്റിങ് പാളിപ്പോയ സിനിമയായിരുന്നു റേഡിയോ ജോക്കി എന്ന സിനിമ. അതുപോലെ ഒരു സിനിമ കൂടിയുണ്ട് 72 മോഡല്‍സ് എന്ന സിനിമ.
നല്ല സബ്ജക്ടാണ് അതൊക്കെ. ഒന്നാന്തരം സബ്‌ജെക്ടാണ്. ന്യൂ ജെന്‍ സിനിമകള്‍ വരുന്നതിന്റെ തുടക്കത്തില്‍ വന്ന സിനിമയാണ് 72 മോഡല്‍. സൗഹൃദവുമൊക്കെയായി ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയായിരുന്നു. അതും കാസ്റ്റിങ് ശരിയായില്ല.
രണ്ടും കാസ്റ്റിങ് ആണ് പോയത്. അതിന് പ്രൊഡ്യൂസറെ കുറ്റം പറയാന്‍ പറ്റത്തില്ല. അതിന്റെ ഉത്തരവാദിത്തം ഞാന്‍ തന്നെ ഏറ്റെടുക്കുന്നു. അത് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്,’ രാജസേനന്‍ പറയുന്നു.
Content Highlight: Director Rajasenan Talking About His Flop Films