ക്രിസ്റ്റഫര്‍ ചെയ്യുന്നതിന് മുമ്പ് മമ്മൂട്ടിയെ കണ്ട് ആറാട്ട് ട്രോള്‍ ചെയ്യപ്പെടുന്നതിനെക്കുറിച്ച് താന്‍ പറഞ്ഞിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിക്ക് ക്രിസ്റ്റഫറിന്റെ കഥ ഇഷ്ടമായെന്നും ആറാട്ടിന്റെ കാര്യം ആലോചിക്കേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സിനിമയാകുമ്പോള്‍ ആറാട്ടിന് സംഭവിച്ചതുപോലെയെല്ലാം സംഭവിക്കുമെന്നും ക്രിസ്റ്റഫര്‍ മാറ്റിവെക്കേണ്ടതില്ല ചെയ്യാമെന്നും അദ്ദേഹമാണ് പറഞ്ഞതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ആറാട്ട് കഴിഞ്ഞതിന് ശേഷമാണ് മാറ്റിവെച്ച സ്‌ക്രീന്‍ പ്ലേയെക്കുറിച്ച് മമ്മൂക്കയോട് പറയുന്നത്. ക്രിസ്റ്റഫറിന്റെ കഥ പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞത് താല്‍പര്യം ഉണ്ടെന്നാണ്. അദ്ദേഹത്തിന് സ്റ്റോറി ഇഷ്ടപ്പെട്ടു. നമുക്ക് ചെയ്യാമെന്ന് ഞങ്ങളോട് പറഞ്ഞു.
അറാട്ട് ഇറങ്ങിയ ശേഷം ഞാന്‍ മമ്മൂക്കയെ കാണാന്‍ പോയിരുന്നു. ആറാട്ട് വര്‍ക്ക് ചെയ്തിട്ടില്ലെന്നും ഭയങ്കരമായിട്ട് ട്രോള്‍ ചെയ്യപ്പെടുന്നുണ്ടെന്നും മമ്മൂക്കയോട് പറഞ്ഞു. ഞാന്‍ ഇതൊക്കെ പറഞ്ഞിരുന്നു. വേണമെങ്കില്‍ ക്രിസ്റ്റഫര്‍ നമുക്ക് ഒന്ന് മാറ്റിവക്കാമെന്നും ഞാന്‍ പറഞ്ഞു.
അതിന്റെയൊന്നും ആവശ്യമില്ല, സിനിമയാകുമ്പോള്‍ ഇതൊക്കെ സംഭവിക്കുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങള്‍ സ്‌ക്രീന്‍ പ്ലേ ഫിനിഷ് ചെയ്യൂ. നമുക്ക് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു.
വര്‍ക്ക് ചെയ്ത് വന്ന സ്‌ക്രീന്‍ പ്ലേക്ക് പ്രശ്‌നങ്ങളില്ലെന്ന് ഞാന്‍ പറയുന്നില്ല. അതിലും ഒരുപാട് ക്ലീഷേ ഏരിയ ഉണ്ട്,” ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
content highlight: script writer b. unikrishnan about christopher