റിയാദ്: സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നു. നിയമം, ഡ്രൈവിങ്, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്.
മാനവ വിഭവ ശേഷി സാമൂഹിക വികനസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹിയാണ് ആറ് മേഖലകള്‍ കൂടി സ്വദേശിവത്കരിക്കുന്ന പ്രഖ്യാപനം നടത്തിയത്. 40,000 തൊഴിലുകളില്‍ സൗദികളെ തന്നെ നിയമിക്കുക എന്നതാണ് ലക്ഷ്യം.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കി വരുന്ന സൗദി വത്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇതുവഴി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
2020ന്റെ നാലാം പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 11.7 ശതമാനായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്.