വരനെ ആവശ്യമുണ്ട് സിനിമയില്‍ ഒരുപാട് കറക്ഷന്‍സ് ഞാന്‍ പറഞ്ഞിരുന്നു, പിന്നെ അവന്‍ സ്‌ക്രിപ്റ്റ് തന്നില്ല, സിനിമ കണ്ടപ്പോള്‍ തരാതിരുന്നത് നന്നായെന്ന് തോന്നി: സത്യന്‍ അന്തിക്കാട്
Movie Day
വരനെ ആവശ്യമുണ്ട് സിനിമയില്‍ ഒരുപാട് കറക്ഷന്‍സ് ഞാന്‍ പറഞ്ഞിരുന്നു, പിന്നെ അവന്‍ സ്‌ക്രിപ്റ്റ് തന്നില്ല, സിനിമ കണ്ടപ്പോള്‍ തരാതിരുന്നത് നന്നായെന്ന് തോന്നി: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th May 2022, 4:22 pm

സത്യന്‍ അന്തിക്കാടിന്റെ പാത പിന്തുടര്‍ന്ന് മലയാള സിനിമയില്‍ സംവിധാനത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുകയാണ് മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും.

ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്താണ് അനൂപ് സത്യന്‍ മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായകനായത്.

വരനെ ആവശ്യമുണ്ട് സിനിമയെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയ ശേഷം അത് വായിക്കാനായി അനൂപ് തന്റെ അടുത്ത് കൊണ്ടുവന്നതിനെ കുറിച്ചും താന്‍ പറഞ്ഞ വിമര്‍ശനങ്ങളെ കുറിച്ചുമൊക്കെയാണ്കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നത്.

 

താങ്കളുടെ ചിത്രങ്ങളില്‍ മക്കള്‍ സംവിധാന സഹായിയായി നില്‍ക്കുന്നുണ്ട്. അവരുടെ സിനിമകളില്‍ താങ്കളുടെ കോണ്‍ട്രിബ്യൂഷന്‍ എന്താണെന്ന ചോദ്യത്തിനായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി.

അവരുടെ സിനിമകളില്‍ വലിയ കോണ്‍ട്രിബ്യൂഷനൊന്നും ഇല്ല. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ അനൂപ് എന്റെ അടുത്ത് കൊണ്ടുതന്നിരുന്നു. കഥയൊന്നും പറഞ്ഞിരുന്നില്ല. ഇന്റര്‍വെല്‍ വരെ ഞാന്‍ കഥ വായിച്ചു. അതില്‍ എനിക്ക് ഒരുപാട് കറക്ഷന്‍സ് തോന്നി.

അങ്ങനെ ഞാന്‍ അവനെ വിളിച്ചിട്ട് പറഞ്ഞു, ഇതല്ല ഇതിന്റെ രീതി, ക്യാരക്ടേഴ്‌സുമായുള്ള പരസ്പരബന്ധമൊക്കെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ സാധിക്കണം, അങ്ങനെ കുറേ കറക്ഷന്‍സ് പറഞ്ഞു. അവന്‍ ഓക്കെ ഓക്കെ എന്ന് പറഞ്ഞ് ആ സ്‌ക്രിപ്റ്റും വാങ്ങിച്ച് പോയി. പിന്നെ എനിക്ക് വായിക്കാന്‍ തന്നിട്ടില്ല.

പിന്നെ ഞാന്‍ കാണുന്നത് സിനിമയാണ്. സിനിമ കണ്ട ശേഷം സ്‌ക്രിപ്റ്റ് എനിക്ക് തരാതിരുന്നത് നന്നായി എന്ന് അവനോട് പറഞ്ഞു. കാരണം അതില്‍ മുഴുവന്‍ എനിക്ക് കറക്ഷന്‍സ് തോന്നും. പക്ഷേ സിനിമ എല്ലാവര്‍ക്കും ഇഷ്ടമായി.

മനസിലായില്ലേ, വേറൊരു കാഴ്ചപ്പാടിലുള്ള ഫിലിം മേക്കിങ് ആണ് അത്. അതുകൊണ്ട് തന്നെ അഖിലിന്റെ സിനിമ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്ക് ഒരു അഭിപ്രായവും ഇല്ല. നിന്റെ സിനിമ നിന്റെ ഇഷ്ടമാണെന്ന്. അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്, സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about Varane Aavashyamund Movie