Kerala Flood
കുട്ടനാട്ടിലെ കുട്ടികള്‍ക്ക് ഒരു ലക്ഷം പുസ്തകങ്ങളുമായി അർബൻ റിസോഴ്സ് സെന്റർ കോഴിക്കോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 17, 12:32 pm
Monday, 17th September 2018, 6:02 pm

കോഴിക്കോട്: പ്രളയദുരിതത്തില്‍ നാശനഷ്ടങ്ങള്‍ ഏറെ നേരിട്ട കുട്ടനാട്ടിലെ കുട്ടികള്‍ക്ക് ഒരു ലക്ഷം പുസ്തകങ്ങളുമായി അർബൻ റിസോഴ്സ് സെന്റർ നടക്കാവ്, കോഴിക്കോട്.


ALSO READ: മുട്ട് മടക്കി വി.സി; ഹൈന്ദവവല്‍ക്കരണത്തിനും അരാഷ്ട്രീയതയ്ക്കുമെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടന്ന സമരം വിജയം


നേരത്തെ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വശിക്ഷാ അഭിയാന്‍ ശക്തമായി ഇടപെട്ടിരുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍, മെഡിക്കേറ്റ് ഉല്‍പന്നങ്ങള്‍ മറ്റ് ആവശ്യസാധനങ്ങള്‍ എന്നിവ നേരത്തേയും ഇവര്‍ എത്തിച്ചിരിന്നു. വീടുകളുടെ ശുചീകരണ പ്രവര്‍ത്തനത്തിനും അര്‍ബന്‍ റിസോഴ്‌സ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.

നാളെ ഒരു ലക്ഷം നോട്ട് പുസ്തകങ്ങളുടെ വിതരണ പദ്ധതി എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കോഴിക്കോട് ദേവഗിരി സാവിയോ സ്‌കൂളില്‍ വെച്ചാണ് പഠനോപകരണങ്ങളുമായി കുട്ടനാട്ടിലേക്ക് പുറപ്പെടുന്ന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ്.


ALSO READ: ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാര്‍ തല്ലിത്തകര്‍ത്തത് ബി.ജെ.പിക്കാര്‍ തന്നെ; തങ്ങളുടെ മേല്‍ കെട്ടിവെക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്


കോഴിക്കോട് ജില്ലയില്‍ നിന്നും കുട്ടനാട്ടിലെ വിദ്യാലയങ്ങളെ ഏറ്റെടുത്ത സ്ഥാപനങ്ങളേയും, കുട്ടനാട്ടിലെ ഓരോ വിദ്യാലയത്തില്‍ നിന്നും വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് ശില്പശാല നടത്താനും അര്‍ബന്‍ റിസോഴ്‌സ് സെന്റര്‍, കോഴിക്കോട് ലക്ഷ്യമിടുന്നുണ്ട്.