ചെക്ക് കേസ്; ശരത് കുമാറിനും രാധിക ശരത്കുമാറിനും ഒരുവര്‍ഷം തടവ് ശിക്ഷ
ചെന്നൈ: അഭിനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും രാധിക ശരത്കുമാറിനും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ സ്‌പെഷ്യല്‍ കോടതി.
ചെക്ക് കേസിലാണ് ഇരുവര്‍ക്കുമെതിരെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. റേഡിയന്‍സ് മീഡിയ എന്ന കമ്പനിയാണ് കേസ് നല്‍കിയിരിക്കുന്നത്.
ശരത് കുമാറും രാധികയും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമായിരുന്നു പരാതി.
ഇത് കൂടാതെ ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാര്‍ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sarath Kumar and Radhika Sarath Kumar sentenced to one year imprisonment in cheque bounce case