ദളിത് വിരുദ്ധ പരാമര്‍ശം; സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം
Kerala News
ദളിത് വിരുദ്ധ പരാമര്‍ശം; സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 4:29 pm

കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ദളിത് വിഭാഗങ്ങളില്‍ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവര്‍ ഉയര്‍ന്ന ജാതിക്കാരാവാന്‍ ശ്രമിക്കുമെന്നും തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും സന്തോഷ് എച്ചിക്കാനം ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇതായിരുന്നു അറസ്റ്റിലേക്ക് നയിച്ച പരാമര്‍ശം.


Also Read സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍


ഇതു തനിക്കെതിരെയാണെന്നാരോപിച്ച് സി. ബാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് അറസ്റ്റില്‍ കലാശിച്ചത്.


Also Read ശശി പെരുമാറിയത് ദുരുദ്ദേശ്യത്തോടെയല്ല; പി.കെ ശശിയെ വെള്ളപൂശി സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്


കേസില്‍ കഥാകൃത്ത് സന്തോഷ് എച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി ഇക്കഴിഞ്ഞ നവംബര്‍ 30 ന് നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് എച്ചിക്കാനം നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം.

ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായാല്‍ ചോദ്യം ചെയ്യലിനുശേഷം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Image Credits: Mathrubhumi