ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളി താരവുമായ സഞ്ജു സാംസന്റെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
സഞ്ജു സാംസണ്‍ അടിക്കുന്ന ഒരു കൂറ്റന്‍ സിക്‌സിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
വീഡിയോയില്‍ ഗ്രൗണ്ടിന്റെ സ്‌ട്രൈറ്റ് ഭാഗത്തേക്ക് ഒരു പടുകൂറ്റന്‍ സിക്‌സര്‍ പായിക്കുകയായിരുന്നു രാജസ്ഥാന്‍ നായകന്‍. പന്ത് ഗ്രൗണ്ടിന്റെ മേല്‍ക്കൂരയില്‍ തട്ടുകയും അവിടെനിന്നും രണ്ടു ബൗണ്‍സുകള്‍ക്ക് ശേഷം ഗ്രൗണ്ടിലേക്ക് മടങ്ങുകയും ചെയ്യുന്നതായാണ് കാണുന്നത്. താരത്തിന്റെ ഈ വീഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
Sanju Samson’s SIX landed on the Roof. pic.twitter.com/EWvPBxPA52
— CricketGully (@thecricketgully) January 2, 2024
wait for it 😂💥 pic.twitter.com/zhkM0sNDFx
— Rajasthan Royals (@rajasthanroyals) January 1, 2024
അതേസമയം സൗത്ത് ആഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യക്കായി തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറി നേടിയിരുന്നു. 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജു നേടിയത്.
സഞ്ജുവിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മത്സരത്തില്‍ 78 റണ്‍സിന് വിജയിക്കുകയും മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ജനുവരി 11ന് തുടങ്ങുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയില്‍ സഞ്ജു ഇടം നേടിയേക്കും.
അതേസമയം മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായും സഞ്ജു എത്തും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആരംഭ വര്‍ഷമായ 2008ലാണ് രാജസ്ഥാന്‍ റോയല്‍സ് അവസാനമായി കിരീടം ചൂടിയത്.
ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് ശേഷം ഈ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടിക്കൊടുക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ആണ് നയിക്കുക. സഞ്ജുവിന്റെ കീഴില്‍ ഉത്തര്‍പ്രദേശിനെതിരെയും അസമിനെതിരെയുമാണ് കേരളം കളത്തില്‍ ഇറങ്ങുക.
Content Highlight: Sanju Samson hiting sixer video viral on social media.