Sports News
സഞ്ജു ഇനി ക്യാപ്റ്റന്റെ റോളില്‍; കപ്പുയര്‍ത്താന്‍ പടയൊരുക്കം തുടങ്ങി
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണെ ക്യാപ്റ്റനായും രോഹന്‍ എസ് കുന്നുമ്മലിനെ ഡെപ്യൂട്ടിയായും നിയമിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. 15 അംഗ സ്‌ക്വാഡിനെയാണ് കെ.സി.എ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ സഞ്ജു സാസംണെ സംബന്ധിച്ച് ഈ ടൂര്‍ണമെന്റ് ഏറെ നിര്‍ണായകമാണ്. മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ കണ്ണുതുറപ്പിക്കാന്‍ തന്നെയാകും സഞ്ജു ഒരുങ്ങുന്നത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജുവിന്റെ പരിചയ സമ്പത്ത് കേരള ടീമിന് കരുത്താകുമെന്നാണ് കണക്കുകൂട്ടുന്നത്.
സഞ്ജുവിനും കുന്നുമ്മലിനും പുറമെ ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അബ്ദുല്‍ ബാസിത്, ബേസില്‍ തമ്പി, ശ്രേയസ് ഗോപാല്‍, സിജുമോന്‍ ജോസഫ്, വെശാഖ് ചന്ദ്രന്‍, കെ. എം. ആസിഫ് തുടങ്ങി പ്രധാന താരങ്ങളും ടീമിലുണ്ട്.
വിനോദ് കുമാര്‍, മനു കൃഷ്ണന്‍, വരുണ്‍ നായനാര്‍, അജിനാസ് എം. മിഥുന്‍ പി. സല്‍മാന്‍ നിസാര്‍ എന്നിവരും ടീമില്‍ സ്ഥാനം പിടിച്ചു. എം. വെങ്കിടരാമനാണ് ടീമിന്റെ കോച്ച്.
ഈ മാസം 16 മുതല്‍ 27 വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി അരങ്ങേറുന്നത്. ടി-20 ഫോര്‍മാറ്റിലാണ് മത്സരം നടക്കുന്നത്. മുംബൈ ആണ് ടൂര്‍ണമെന്റിന് വേദിയാകുന്നത്.
കേരള ടീം
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍, മുഹമ്മദ് അസറുദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത് പി.എ, സിജോ മോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, ആസിഫ് കെ.എം, വിനോദ് കുമാര്‍ സി.വി, മനു കൃഷ്ണന്‍, വരുണ്‍ നായനാര്‍, അജ്‌നാസ് എം, മഥുന്‍ പി.കെ, സല്‍മാന്‍ നിസാര്‍.
ഒഫീഷ്യല്‍സ്
എം. വെങ്കിട്ടരാമന്‍ (ഹെഡ് കോച്ച്), എം. രാജഗോപാല്‍ (അസിസ്റ്റന്റ് കോച്ച്), വൈശാഖ് കൃഷ്ണ (ട്രെയ്‌നര്‍), നിസാര്‍ മച്ചാന്‍ (ഒബ്‌സെര്‍വര്‍), ഉണ്ണികൃഷ്ണന്‍ ആര്‍.എസ്. (ഫിസിയോ), സന്ദീപ് കുമാര്‍ രാമന്‍ (വീഡിയോ അനലിസ്റ്റ്), ജോസ് എന്‍. പ്രശാന്ത് പി. (സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍).
Content highlight: Sanju Samson appointed as Kerala teams captain for Syed Mushtaq Ali Trophy