ബംഗാളിനെതിരെ സഞ്ജുവും പന്തെടുത്തു; ബാറ്റിങ് മാത്രമല്ല ബൗളിങ്ങും വശമുണ്ട്
Sports News
ബംഗാളിനെതിരെ സഞ്ജുവും പന്തെടുത്തു; ബാറ്റിങ് മാത്രമല്ല ബൗളിങ്ങും വശമുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 7:21 pm

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സീസണിലെ ആദ്യ ജയം. ബംഗാളിനെ 109 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളമുയര്‍ത്തിയ 449 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗാള്‍ 339 റണ്‍സിന് പുറത്താവുകയായിരുന്നു.

കേരളത്തിന്റെ ബൗളിങ് നിരയില്‍ ജലജ് സക്സേന നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 36 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഓവര്‍ അടക്കം 104 റണ്‍സ് വിട്ടുനല്‍കിയാണ് ജലജ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

എന്നാല്‍ ജലജ് സക്‌സേനക്ക് പുറകെ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്ററും കേരളത്തിന്റെ ക്യാപറ്റനുമായ സഞ്ജു സാംസണും ബംഗാളിനെതിരെ പന്തെറിഞ്ഞിരുന്നു. സഞ്ജുവിന്റെ ബൗളിങ്ങാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു ഓവര്‍ എറിഞ്ഞ് 11 റണ്‍സാണ് താരം വഴങ്ങിയത്. 11 ഇക്കണോമിയാണ് താരത്തിന് ലഭിച്ചത്.

ബേസില്‍ തമ്പി, ശ്രേയസ് ഗോപാല്‍ എന്നിവര്‍ വിക്കറ്റും നെടുമാന്‍കുഴി ബാസില്‍ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ സഞ്ജുവും കൂട്ടരും തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ബംഗാളിന്റെ ബാറ്റിങ് നിരയില്‍ ഷഹബാസ് അഹമ്മദ് 100 പന്തില്‍ 80 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏട്ട് ഫോറുകളും രണ്ട് സിക്സുകളും ആണ് ഷഹബാസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഭിമന്യു ഈശ്വരനും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 119 പന്തില്‍ 65 റണ്‍സ് നേടിയായിരുന്നു അഭിമന്യുവിന്റെ മിന്നും പ്രകടനം.

കേരളത്തിനായി ആദ്യ ഇന്നിങ്സില്‍ സച്ചിന്‍ ബേബിയും അക്ഷയ ചന്ദ്രനും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. സച്ചിന്‍ 261ല്‍ 124 റണ്‍സും അക്ഷയ് 222 പന്തില്‍ 106 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയിരുന്നു.

ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ബിയില്‍ 14 പോയിന്റോടെ നാലാം സ്ഥാനത്താണ് കേരളം. ഫെബ്രുവരി 16ന് ആന്ധ്രക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഡോക്ടര്‍ പി.വി.ജി രാജു എ.സി.യെ സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുക.

 

Content Highlight: Sanju also bowled against Bengal