ബോക്‌സിങ് ഡേ ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് സഞ്ജയ് മഞ്ജരേക്കര്‍. രോഹിത് ശര്‍മയ്ക്ക് കൂടുതല്‍ റണ്‍സ് നേടുന്നതിനായി മികച്ച രീതിയില്‍ പോയ്‌ക്കൊണ്ടിരുന്ന രാഹുല്‍ – ജെയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരം കളിക്കാന്‍ സാധിക്കാതെ പോയ രോഹിത് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടീമിന്റെ ഭാഗമായി. പെര്‍ത്തില്‍ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ച ഓപ്പണിങ് പെയറിനെ അലോസരപ്പെടുത്താതെ താരം ആറാം നമ്പറില്‍ ക്രീസിലെത്തി.
എന്നാല്‍ മത്സരത്തില്‍ താരം അമ്പേ പരാജയപ്പെട്ടിരുന്നു. അഡ്ലെയ്ഡില്‍ രണ്ട് ഇന്നിങ്സില്‍ നിന്നുമായി ഒമ്പത് റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്ത് റണ്‍സാണ് രോഹിത് ഗാബയില്‍ നേടിയത്.
ബാറ്റിങ് പൊസിഷന്‍ മാറിയതാണ് രോഹിത്തിന് തിരിച്ചടിയായതെന്ന വിലയിരുത്തലില്‍ താരം ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ഓപ്പണറുടെ റോളിലും രോഹിത് സമ്പൂര്‍ണ പരാജയമായി മാറി.
2011-12ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന് ഈ നേട്ടത്തിലെത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒന്നില്‍പ്പോലും സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചില്ല.
ഇതുകൊണ്ടുതന്നെ സച്ചിന്‍ ഓസ്‌ട്രേലിയക്കും ശ്രീലങ്കയ്ക്കും എതിരായ ട്രൈസീരീസ് കളിക്കുന്നതിനായി ഓസ്‌ട്രേലിയയില്‍ തുടര്‍ന്നു എന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.
‘ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി നേടാന്‍ സച്ചിന് സാധിച്ചിരുന്നില്ല. ഇതുകൊണ്ട് നൂറ് അന്താരാഷ്ട്ര സെഞ്ച്വറിയെന്ന നേട്ടത്തിലെത്താന്‍ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കും എതിരായ ട്രൈ സീരീസ് കളിക്കുന്നതിനായി അദ്ദേഹം അവിടെ തുടര്‍ന്നു.
സച്ചിന് ഈ നാഴികക്കല്ലിലെത്താന്‍ ഫോമില്‍ തുടര്‍ന്നിരുന്ന സേവാഗ് – ഗംഭീര്‍ കൂട്ടുകെട്ട് തകര്‍ത്തു. ശരിക്കും പറഞ്ഞാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനായി വിരേന്ദര്‍ സേവാഗിനോ ഗൗതം ഗംഭീറിനോ ഒരാള്‍ക്ക് ബെഞ്ചിലിരിക്കേണ്ടതായും വന്നു,’ മഞ്ജരേക്കര്‍ പറഞ്ഞു.
എന്നാല്‍ ആ ട്രൈ സീരീസിലും സച്ചിന് സെഞ്ച്വറി നേടാന്‍ സാധിച്ചില്ല. ശേഷം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ഒടുവില്‍ സച്ചിന്‍ നൂറ് സെഞ്ച്വറിയെന്ന നേട്ടത്തിലെത്തിയത്.
Content highlight: Sanjay Manjrekar about Sachin Tendulkar’s 100th century