മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനു മുന്‍പു രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം വന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ രംഗത്ത്. മൂന്നു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സഞ്ജയ് ട്വീറ്റ് ചെയ്തത്.
‘മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള ശുപാര്‍ശ നടത്തിയ കേന്ദ്ര മന്ത്രിസഭായോഗം എപ്പോഴാണു ചേര്‍ന്നത്? ആരൊക്കെ അവിടെയുണ്ടായിരുന്നു? യോഗത്തിന്റെ മിനിറ്റ്‌സ് എവിടെയാണ്?’- ഇവയായിരുന്നു സഞ്ജയിയുടെ ചോദ്യങ്ങള്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന്റെ കൃത്യം ഒരു മണിക്കൂര്‍ മുന്‍പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക വിജ്ഞാപനത്തിലൂടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം റദ്ദാക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആഭ്യന്തര മന്ത്രാലയ വിജ്ഞാപനപ്രകാരം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഇന്ന് രാവിലെ രാഷ്ട്രപതി ഭരണം റദ്ദാക്കാനുള്ള പ്രഖ്യാപനം ഇറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പുലര്‍ച്ചെ 5.47 നാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
170 എം.എല്‍.എമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. അജിത് പവാറിന് എന്‍.സി.പിയിലെ 35 എം.എല്‍.എമാരുടെ പിന്തുണയെന്നും ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പിന്തുണയുള്ള എം.എല്‍.എമാരുടെ പട്ടിക അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറും. അജിത് പവാറായിരിക്കും എന്‍.സി.പിയുടെ നിയമസഭാ കക്ഷി നേതാവ്. എന്‍.സി.പിയുടെ എല്ലാ എം.എല്‍.എമാരുടേയും പിന്തുണ അജിത് പവാറിനുണ്ടെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
At what time was the Union Cabinet meeting held that recommended revocation of President’s rule in Maharashtra???? Who all were present? Where are the minutes?
— Sanjay Jha (@JhaSanjay) November 23, 2019