ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. ബെംഗളൂരുവിലെ ഗ്യാങ്സ്റ്ററായ രംഗന്‍ എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയായി മാറാനും ആവേശത്തിന് സാധിച്ചു. 150 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടാന്‍ ആവേശത്തിന് സാധിച്ചു.
എന്നാല്‍ ആ സീന്‍ ആദ്യം സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നെന്നും ആ സീന്‍ എടുക്കുന്നതിന് തൊട്ടുമുമ്പാണ് ജിത്തു അത് തന്നോട് പറഞ്ഞതെന്ന് സജിന്‍ ഗോപു പറഞ്ഞു. ആ സീനിലെ കോമഡി ജിത്തു പറഞ്ഞപ്പോള്‍ തന്നെ തനിക്ക് മനസിലായെന്നും എന്തുകൊണ്ടാണ് ഈ സീനിനെപ്പറ്റി ആദ്യമേ പറയാത്തത് എന്ന് ജിത്തുവിനോട് ചോദിച്ചെന്നും താരം പറഞ്ഞു. ഒന്നു രണ്ട് വട്ടം പറയുമ്പോള്‍ ഇതിലെ കോമഡി പോകാന്‍ ചാന്‍സുണ്ടെന്ന് പേടിച്ചിട്ടാണ് ആദ്യമേ പറയാത്തതെന്നായിരുന്നു ജിത്തുവിന്റെ മറുപടിയെന്നും സജിന്‍ ഗോപു കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ആവേശം കണ്ട എല്ലാവരും ചിരിച്ച സീനായിരുന്നു ക്ലൈമാക്‌സിലെ ആ പിണങ്ങി മാറി നില്‍ക്കുന്ന സീന്‍. അമ്പാനെ സംബന്ധിച്ച് ഇതൊരു ഇമോഷണല്‍ പരിപാടിയായിരുന്നു. പക്ഷേ കാണുന്നവര്‍ക്ക് അത് ഭയങ്കര കോമഡിയാണ്. ആ സീനിനെപ്പറ്റി ജിത്തു എന്നോട് പറഞ്ഞപ്പോള്‍ ഇത് എന്താണ് ആദ്യമോ എന്നോട് പറയാത്തതെന്ന് ചോദിച്ചു.
ജിത്തു അങ്ങനെയാണ്, ചില സീനൊക്കെ എടുക്കാന്‍ പോകുന്നതിന്റെ തൊട്ടു മുന്നേയാണ് പറയുന്നത്. അതിന് ജിത്തു പറയുന്ന കാരണം എന്താണെന്ന് വെച്ചാല്‍, ‘ഒന്നുരണ്ട് തവണ അതിനെപ്പറ്റി പറഞ്ഞ് കേള്‍ക്കുമ്പോള്‍ അതിലെ കോമഡി എലമെന്റ് നമുക്ക് ശീലമാകും. പിന്നെ അതിന് വേണ്ടി നമ്മളുദ്ദേശിക്കുന്ന രീതിയിലുള്ള പെര്‍ഫോമന്‍സ് കിട്ടില്ല’ എന്നാണ്. ഒരു കണക്കിന് നോക്കിയാല്‍ അത് ശരിയാണ്. എന്തായാലും ആളുകള്‍ക്ക് ആ സീന്‍ ഇഷ്ടമായതില്‍ ഞാന്‍ ഹാപ്പിയാണ്,’ സജിന്‍ ഗോപു പറഞ്ഞു.
Content Highlight: Sajin Gopu saying that emotional scene of Amban in Aavesham was not in script