ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ആരാധകര്‍ ദിവസങ്ങളെണ്ണിയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കരുത്തുറ്റ ഇലവനെ തന്നെ കളത്തിലിറക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെയും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയുടെയും അഭാവം മറികടന്ന് ലോകകപ്പില്‍ തിളങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യന്‍ താരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുത്ത് കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ബാറ്റര്‍മാരായി ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്ന് ഏതാണ്ട് നൂറ് ശതമാനവും ഉറപ്പാണ്. ഇവര്‍ക്കൊപ്പം റിഷബ് പന്തിനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന്‍ പറയുന്നത്.
എന്നാല്‍ പേരെടുത്ത് പറയാതെയാണ് സച്ചിന്‍ റിഷബ് പന്തിന് വേണ്ടി വാദിക്കുന്നതെന്ന കാര്യവും രസകരമാണ്. ഇടം കയ്യന്‍ ബാറ്റര്‍ ടീമിനൊപ്പം എന്തുതന്നെയായാലും വേണമെന്നാണ് സച്ചിന്‍ പറയുന്നത്.
ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം കയ്യന്‍ ബാറ്ററായി റിഷബ് പന്ത് മാത്രമാണുള്ളത്.
ബൗളര്‍മാരെ കുഴപ്പത്തിലാക്കാന്‍ ഇടം കയ്യന്‍ ബാറ്റര്‍മാര്‍ ടീമിനൊപ്പം വേണമെന്നും, ബൗളര്‍മാര്‍ക്ക് ഇത് പണിയാകുമെന്നുമാണ് സച്ചിന്‍ പറയുന്നത്.
‘ഇടം കയ്യന്‍ ബാറ്റര്‍മാര്‍ ഏറെ വിലപ്പെട്ടതാണ്. ലൈനും ലെങ്തും അഡ്ജസ്റ്റ് ചെയ്യാന്‍ അവര്‍ ബൗളര്‍മാരെ എപ്പോഴും നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. ഇത് ബൗളര്‍മാര്‍ ഒരിക്കലും ആസ്വദിക്കുന്ന ഒന്നല്ല. അതുകൊണ്ട് ടീമില്‍ ഇടം കയ്യന്‍ ബാറ്റര്‍ ആവശ്യമാണ്,’ സച്ചിന്‍ പറയുന്നു.
ഒക്ടോബര്‍ 23നാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം, മെല്‍ബണില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇരു ടീമും തങ്ങളുടെ ആദ്യ പോരാട്ടത്തിനാണിറങ്ങുന്നത്.