കേന്ദ്ര കമ്മിറ്റിക്ക് ഒരു മാവോയിസ്റ്റ് കത്ത്
Daily News
കേന്ദ്ര കമ്മിറ്റിക്ക് ഒരു മാവോയിസ്റ്റ് കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2014, 5:45 pm

sabyasachi-panda


മൊഴിമാറ്റം : ഷഫീക്ക് എച്ച്.


വിമത മാവോവാദി സബ്യസാചി പാണ്ഡ ഇന്ന് അറസ്റ്റ്‌ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത് അദ്ദേഹത്തെ “മാവോയിസ്റ്റ് നേതാവ്” എന്നര്‍ത്ഥത്തിലാണ്. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്. അദ്ദേഹം മാവോവാദ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ഇത് ഒരു തെറ്റായ പ്രയോഗമാണ്. കാരണം അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ മാവോയിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണ് എന്ന അര്‍ത്ഥം അത് നല്‍കുന്നു.

ഇന്ത്യയിലെ പ്രബല മാവോവാദ സംഘടനയോട് കലഹിച്ച് പുറത്താക്കപ്പെട്ട ഒരു രാഷ്ട്രീയ വ്യക്തിത്വമാണ് പാണ്ഡ എന്നതാണ് ഇതിലൂടെ ഇവിടെ മറച്ചുവെയ്ക്കപ്പെടുന്ന സത്യം. പാണ്ഡ ഉയര്‍ത്തിയ രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് വര്‍ത്തമാനകാല ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളില്‍ നടന്നുവരുന്ന സംവാദങ്ങളുമായി അടുത്ത ബന്ധമുണ്ട്. അഥവാ രണ്ടും വ്യക്തമായും ഒരു വിഷയത്തില്‍ സംഗമിക്കുന്നു. ജനാധിപത്യമുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പ്രതിസന്ധി എന്ന വിഷയത്തില്‍. ഇതിലേയ്ക്ക് വെളിച്ചം വീശുന്നതാണ് doolnews.com പ്രസിദ്ധീകരിക്കുന്ന സബ്യസാചി പാണ്ഡ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ ഈ കത്ത്. സുമന്‍ എന്ന പേരിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്.

മാത്രവുമല്ല ഇന്ന് മാധ്യമങ്ങള്‍ തന്നെ ഘോഷിക്കുന്ന സി.പി.ഐ. മാവോയിസ്റ്റ് എന്ന പാര്‍ട്ടിയുടെ നിജസ്ഥിതിയും ദൗര്‍ബല്യവും അതിനുള്ളില്‍ നടക്കുന്ന പ്രത്യയശാസ്ത്ര സമരവും പലപ്പോഴും ജനങ്ങല്‍ നിന്നും മറച്ചുവെയ്ക്കപ്പെടുന്നു. ഭരണകൂടത്തിന്റെ വാക്കുകള്‍ കൊണ്ട് ഓരോ വ്യക്തിത്വവും മാധ്യമങ്ങളില്‍ അടയാളപ്പെടുത്തപ്പെടുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. അതുകൊണ്ട് തന്നെ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിക്ക് സബ്യസാചി പാണ്ഡെ എഴുതിയ ഈ സുപ്രധാന കത്ത് സവിശേഷ പ്രാധാന്യമഹിക്കുന്നു.

ഈ കത്തിനൊപ്പം മറ്റ് ചില കത്തുകള്‍ കൂടിയുണ്ട്. ഈ കത്തുകളാണ് മാവോയിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പാണ്ഡയെപുറത്താക്കുന്നതില്‍ എത്തിച്ചത്. സമയക്കുറവുള്ളതുകൊണ്ട് അവയൊക്കെ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനായിട്ടില്ല. മുമ്പ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയ കത്തിന്റെ ഈ വിവര്‍ത്തനം പാണ്ഡ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇപ്പോള്‍ ഉയര്‍ന്നുവന്ന സവിശേഷ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി വിടുന്നു.


കേന്ദ്ര കമ്മിറ്റിക്ക് ഒരു മാവോയിസ്റ്റ് കത്ത്

(സബ്യസാചി പാണ്ഡ സി.പി.ഐ. മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റിക്കയച്ച കത്ത്‌)

ജയിലിന് ഉള്ളിലും പുറത്തുമുള്ള സഖാക്കള്‍ക്കുവേണ്ടി,

പ്രിയ സഖാക്കളെ,

എല്ലാവര്‍ക്കും സുഖമാണെന്ന് കരുതുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലുടനീളം ജനാധിപത്യം, അഥവാ ആഭ്യന്തര പാര്‍ട്ടി ജനാധിപത്യവും സമൂഹത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യവും വളരെ വലിയ ദൗത്യമാണ് നിര്‍വഹിക്കുന്നത്. സോവിയറ്റ് യൂണിയനിലും ചൈനയിലും മറ്റ് മുന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും  സോഷ്യലിസം തകരുന്നതിനും അവിടങ്ങളില്‍ മുതലാളിത്തം വീണ്ടും കടന്നുവരുന്നതിനും ജനാധിപത്യം ഒരു മുഖ്യമായ കാരണമായിരുന്നു.  രാഷ്ട്രീയ പ്രതിയോഗികളെ ഉന്‍മൂലനം നടത്തുകയോ വകവരുത്തുകയോ ചെയ്യുന്ന ജനാധിപത്യ വിരുദ്ധത അവിടങ്ങളില്‍ നിലനിന്നിരുന്നു.

ഇന്ന് പാര്‍ട്ടിക്ക് പുറത്തുള്ള രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും പാര്‍ട്ടിക്കുള്ളില്‍പോലും അത്തരം ശ്രമങ്ങള്‍ നടത്തിയും നമ്മുടെ പാര്‍ട്ടിയും അതേ ദിശയിലേയ്ക്ക് തന്നെ മുന്നേറുന്നു.

ഇന്ന് പാര്‍ട്ടിക്ക് പുറത്തുള്ള രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും പാര്‍ട്ടിക്കുള്ളില്‍പോലും അത്തരം ശ്രമങ്ങള്‍ നടത്തിയും നമ്മുടെ പാര്‍ട്ടിയും അതേ ദിശയിലേയ്ക്ക് തന്നെ മുന്നേറുന്നു. അത്തരം കൊലപാതകങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. (മറ്റ് ഇടതു കേഡര്‍മാരെ രാഷ്ട്രീയപരമായി തുറന്ന് കാണിക്കുന്നതിനുപകരം അവരെ കൊല്ലുന്ന രീതി.)

മാത്രവുമല്ല രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നേതാക്കളുമായി സംവാദത്തിലേര്‍പ്പെടുന്നവരോ അല്ലെങ്കില്‍ വിയോജിപ്പുകള്‍ സൂക്ഷിക്കുന്നവരോ ആയ സഖാക്കളെ ടാര്‍ഗറ്റ് ഇടുകയോ അവരെ ശത്രുക്കളുടെ കൈകളില്‍ പീഡനത്തിന് വിധേയമായി മരിക്കാന്‍ വിട്ടുകൊടുക്കുകയോ ചെയ്യുന്ന രീതിയാണ് ഇത്തരം കൊലപാതകങ്ങള്‍. അവയെ ഞാന്‍ എതിര്‍ക്കുന്നു.

വ്യതിയാനത്തിലായി എന്ന് വിലയിരുത്തപ്പെടുന്ന പാര്‍ട്ടി അംഗങ്ങളെ ശിക്ഷയെന്നോണം ഉന്‍മൂലനം ചെയ്യണമെന്ന കേന്ദ്ര കമ്മിറ്റിയുടെ നയം തുറന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതിനെയും ഞാന്‍ എതിര്‍ക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ജീവന്‍ നിലച്ചുകൊണ്ടിരിക്കുന്നു. അഥവാ വിപ്ലവത്തിന്റെ ഒരു ചെറിയ വിജയപരിസമാപ്തിയോടെ അതവാനിക്കും എന്ന നിലയിലെത്തി നില്‍ക്കുന്നുവെന്നു പറയാം.

പാര്‍ട്ടിക്കുള്ളില്‍ അടിമുടി ജനാധിപത്യം ഉണ്ടായിരിക്കണം. ഏതൊരു സാഹചര്യത്തിലും പാര്‍ട്ടി അംഗങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിരാകരിക്കപ്പെടുന്നത്, അവരുടെ അവകാശങ്ങളെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടോ ആയുധങ്ങള്‍കൊണ്ടോ മറികടക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. ഇത്തരം സാഹചര്യങ്ങളില്‍ എന്നേ പോലെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ ഇടമില്ല.

തൊപ്പി തലയ്ക്കുവേണ്ടിയുള്ളതാണ്. അല്ലാതെ തല തൊപ്പിക്കുവേണ്ടിയുള്ളതല്ല. പാര്‍ട്ടി വിപ്ലവത്തിനുവേണ്ടിയുള്ളതാണ്. അത് വിപ്ലവത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ളതാവണം. വിപ്ലവ പാത അതത് രാജ്യത്തില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാവണം.

ജനകീയയുദ്ധ പാത ചൈനക്കുതകിയതുപോലെ നമ്മുടെ രാജ്യത്തിന് ഉതകുന്ന ഒന്നല്ല. ഇവിടെ എല്ലായിടത്തും ഇപ്പോള്‍ ജനങ്ങള്‍ ഒരുയുദ്ധത്തിനോ യുദ്ധത്തിലേര്‍പ്പെടാനോ തയ്യാറല്ല. ഇപ്പോള്‍ ദണ്ഡകാരണ്യത്തിലോ അതുപോലെ ബീഹാറിന്റെ ചില ഭാഗങ്ങളിലോ നിലനില്‍ക്കുന്ന കടുത്ത ഭരണകൂട അടിച്ചമര്‍ത്തലിനെ ചെറുക്കുക എന്ന പ്രായോഗിക പ്രശ്‌നത്തിന് പരിഹാരമെന്നോണം അവിടങ്ങളിലെ ജനങ്ങള്‍ ഇതാഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ മറ്റെല്ലാ പ്രദേശങ്ങളിലും അവരെന്തിന് ഇതിന് തയ്യാറാകണം?


തൊപ്പി തലയ്ക്കുവേണ്ടിയുള്ളതാണ്. അല്ലാതെ തല തൊപ്പിക്കുവേണ്ടിയുള്ളതല്ല. പാര്‍ട്ടി വിപ്ലവത്തിനുവേണ്ടിയുള്ളതാണ്. അത് വിപ്ലവത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ളതാവണം. വിപ്ലവ പാത അതത് രാജ്യത്തില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാവണം.


[]ഇതിന് ജനങ്ങളെ സജ്ജരാക്കാനായി നമുക്ക് പ്രചാരണ വേലകള്‍ നടത്താം. എന്നാല്‍ അതത് സ്ഥലങ്ങളിലെ ജനങ്ങളുടെ സാഹചര്യങ്ങളും ബോധനിലവാരവും മനസ്സിലാക്കാതെ എല്ലായിടത്തും യുദ്ധം തീവ്രമാക്കുക എന്ന ധൃതിപിടിച്ച തീരുമാനം നമ്മുടെ നയത്തില്‍ കടന്നുകൂടിയിട്ടുള്ള ഒരു പിശകാണ്. ഒരു വിശാല രാജ്യത്തിനുള്ളില്‍ അവശ്യത്തിന് വിപ്ലവശക്തികളില്ലാതെ, അതും നമ്മള്‍ വളരെ എണ്ണത്തില്‍ കുറവും നമ്മുടെ യുദ്ധസന്നാഹങ്ങള്‍ അങ്ങേയറ്റം ദുര്‍ബലവും (അതായത് നമുക്ക് ബുള്ളറ്റുകളില്ല, സ്‌ഫോടക വസ്തുക്കളില്ല, ആയുധങ്ങളില്ല, രഹസ്യാന്വേഷണ വിഭാഗങ്ങളില്ല, ഡോക്ടര്‍മാരില്ല, ഡ്രൈവര്‍മാരില്ല, ശക്തിയുമുല്ല) ആയ ഒരു രാജ്യത്ത് ദണ്ഡകാരണ്യം, ബീഹാര്‍ മുതലായ സ്ഥലങ്ങളിലേത് ബേസ് ഏരിയകള്‍ സൃഷ്ടിക്കുക എന്ന നിലപാട് തന്നെ അങ്ങേയറ്റം ഇടത് സാഹസിക സ്വഭാവത്തിലുള്ളതാണ്.

എന്‍.ടി, ആന്ധ്രാപ്രദേശിലെ നല്ലമല എന്നീ പ്രദേശങ്ങളില്‍ ഗറില്ലാ സോണുകളും ബേസ് ഏരിയകളും സ്ഥാപിച്ച തീരുമാനത്തെ പോലും നമ്മളിതുവരെയും വിശകലനം ചെയ്തിട്ടില്ല. അത്തരം പ്രദേശങ്ങളിലെ സാമൂഹ്യവും ഭൂമിശാസ്ത്രപരവുമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ തീരുമാനം ശരിയായിരുന്നോ? നമ്മുടെ സുപ്പീരിയോരിറ്റി കാരണം നമ്മള്‍ ചരിത്രപരമായ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതല്ലാതെ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നതേയില്ല.

അടുത്ത പേജില്‍ തുടരുന്നു


ശരിയായ ഒരു വര്‍ഗ/ജനകീയ ലൈനിന്റെ അഭാവത്തില്‍ ജനങ്ങള്‍ക്കിടയില്‍ ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങളെ ശരിയായ രീതിയില്‍ പരിഗണിക്കാതെ വരികയാണെങ്കില്‍ പറയപ്പെടുന്ന ലക്ഷ്യം നേടുന്നതിനെന്നോണം നമ്മള്‍ സൈനിക ശക്തി മിത്രവര്‍ഗങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിനിടയാക്കും.


maoist-1

പ്രതിസന്ധി നരിടുന്ന കാലത്തൊക്കെ ജനങ്ങള്‍ സര്‍ക്കാരുകള്‍ മാറി വരുന്നതിലേയ്‌ക്കോ അല്ലെങ്കില്‍ നമ്മുടെ സൈനിക സാമ്പത്തികവാദത്തിലേയ്‌ക്കോ ഒരെളുപ്പമാര്‍ഗമെന്ന നിലയില്‍ കടന്നു വന്നേക്കാം. അതിനായി അവര്‍ നമ്മളെ സഹായിച്ചെന്നോ നമ്മളില്‍ ഭാഗികമായി ചേര്‍ന്നെന്നോ വന്നേക്കാം. എന്നാല്‍ അവര്‍ നീണ്ടുനില്‍ക്കുന്ന ജനകീയ യുദ്ധത്തിന് തയ്യാറെടുത്തിട്ടില്ല. അവരെ അതിന് സന്നദ്ധമാക്കാന്‍ നമുക്ക് സമയം ആവശ്യമുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരമരവസരത്തില്‍ നമ്മുടെ യുദ്ധം ഈ വിശാലമായ രാജ്യത്തിന്റെ ഒന്നോ രണ്ടോ പോക്കറ്റുകളില്‍ മാത്രം തീവ്രമാക്കാന്‍ പാടില്ല. എന്തെന്നാല്‍ യുദ്ധത്തിനും അടിച്ചമര്‍ത്തലിനുമിടയില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ല എന്നുമാത്രമല്ല ഒരു രാത്രി ഇരുട്ടിവെളുക്കുന്നതിനിടയ്ക്ക് ജനങ്ങള്‍ യുദ്ധത്തിന് സ്വയം തയ്യാറാവും എന്നത് നമ്മുടെ ആത്മനിഷ്ഠമായ ആഗ്രഹം മാത്രമാണ്.

നമ്മുടെ രാജ്യത്തിന്റെ വസ്തുനിഷ്ഠ സാഹചര്യം അതായത്,  ശക്തമായ സൈനിക ശക്തിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സര്‍ക്കാര്‍ ഉപകരണങ്ങളുടെ സ്ഥാനം, ആശയവിനിമയ സംവിധാനം, ഇന്‍ഫ്രാസ്‌ട്രെക്ചര്‍, സര്‍ക്കാര്‍ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ മുതലായവ അന്നത്തെ ചൈനയുടെ സാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

1857 മുതല്‍ക്കു തന്നെ ഇന്ത്യന്‍ ഗ്രാമീണ ഘടന തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടിരുന്നു. അതിനായി തങ്ങളുടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമെന്നോണം സൂക്ഷ്മതലങ്ങളില്‍ തന്നെ പഞ്ചായത്ത് സംവിധാനം നടപ്പാക്കാന്‍ കഴിഞ്ഞു. അത് ഇന്ന് സ്തൂലതലത്തിലേയ്ക്ക് വികസിച്ചിരിക്കുന്നു.

നാരായണ്‍പാട്‌നയില്‍ സംഭവിച്ചതുപോലെ ജനങ്ങള്‍ ഈ പഞ്ചായത്തുകളില്‍ ചില മിഥ്യാബോധങ്ങള്‍ സൂക്ഷിക്കുന്നുമുണ്ട്. മാത്രവുമല്ല തൊഴിലാളിവര്‍ഗ്ഗത്തിനിടയില്‍ വിപ്ലവത്തിന്റെ ആത്മനിഷ്ട സാഹചര്യമൊരുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മുടെ പാര്‍ട്ടി, ചൈനയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വിപ്ലവത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് നമുക്ക് ഒരു രഹസ്യപാര്‍ട്ടിയും ജനകീയ സൈന്യവും ഭാവി ഐക്യമുന്നണിക്കായി രഹസ്യമോ നിയമവിധേയമോ ആയ ജനകീയ സംഘടനകളും കെട്ടിപ്പടുക്കേണ്ടതുണ്ട്. എന്നാല്‍ വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടനാരൂപവും പോരാട്ടരൂപവും ഒരുപോലെയല്ല എന്നാണ്.

സൈനികമായി തന്നെ നിലനില്‍ക്കുന്ന ഭൂസ്വാമിമാരെ നേരിടാന്‍ ബീഹാര്‍ പോലുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ സായുദ്ധ സംഘടനാസംവിധാനമായിരിക്കും ആവശ്യപ്പെടുന്നത്. എന്നാല്‍ കലാപബാധിത പ്രദേശങ്ങളായ ഒഡിഷ, ലാല്‍ഗഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നമ്മുടെ ആത്മനിഷ്ട ആഗ്രഹങ്ങള്‍ക്കനുസരിച്ച് സംഘടനാ രൂപവും പോരട്ട രീതിയും യാന്ത്രികമായി കോപ്പിചെയ്യാന്‍ പാടില്ല. ഗുഡാരി, കലിംഗനഗര്‍, നാരായണ്‍പാട്‌ന, ലാല്‍ഗഡ് മുതലായ പ്രദേശങ്ങളിലെ നമ്മുടെ പരാജയങ്ങളെ ഇതിന്റെ വെളിച്ചത്തില്‍ നമ്മള്‍ പുനപരിശോധിക്കണം.


വസ്തുനിഷ്ഠ സാഹചര്യത്തില്‍ അഥവ സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ മാറ്റം സംഭവിക്കുമ്പോള്‍ രാഷ്ട്രീയപരമായ മുന്നേറ്റത്തലും വിപ്ലവത്തിലും ജനങ്ങള്‍ പങ്കടുക്കുന്ന രീതിയില്‍ നമ്മള്‍ ഒരു മാറ്റം പ്രതീക്ഷിക്കണം.


ആത്മനിഷ്ഠമായാണ് നമ്മള്‍ മുന്നേറുന്നതെങ്കില്‍ നമ്മുടെ പോരാട്ടരീതിയും സംഘടനകളുടെ രൂപവും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിത്തീരുകയില്ല. മാത്രവുമല്ല ആവശ്യത്തിനനുസരിച്ച് ഇതില്‍ ജനങ്ങള്‍ പങ്കാളികളാവുകയില്ല, വിശിഷ്യ സൈനിക പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍.

ശരിയായ ഒരു വര്‍ഗ/ജനകീയ ലൈനിന്റെ അഭാവത്തില്‍ ജനങ്ങള്‍ക്കിടയില്‍ ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങളെ ശരിയായ രീതിയില്‍ പരിഗണിക്കാതെ വരികയാണെങ്കില്‍ പറയപ്പെടുന്ന ലക്ഷ്യം നേടുന്നതിനെന്നോണം നമ്മള്‍ സൈനിക ശക്തി മിത്രവര്‍ഗങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിനിടയാക്കും.

ഗോത്ര വ്യവസ്ഥകളിലും ക്രിസ്ത്യാനിറ്റി നിലനില്‍ക്കുന്നിടങ്ങളിലും ഉന്‍മൂലന പ്രവര്‍ത്തന ലൈന്‍ സ്വീകരിക്കുന്നതുള്‍പ്പടെ ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. നമ്മുടെ വിഭാഗീയ ചിന്താഗതികളുള്ള നേതാക്കന്‍മാരുടെ അഭിപ്രായത്തില്‍ ഗോത്രമുഖ്യന്‍മാരും ക്രിസ്ത്യന്‍ മുഖ്യന്‍മാരുമക്കെ നമ്മുടെ പോരാട്ടങ്ങളുടെ ടാര്‍ഗറ്റുകള്‍ തന്നെയാണ്. അവരുടെ ആധികരത്തെ തകര്‍ത്തുകൊണ്ടേ നമുക്ക് വിപ്ലവ ജനകീയ കമ്മിറ്റികള്‍ (ആര്‍.പി.സി) സ്ഥാപിക്കാന്‍ കഴിയുകയുള്ളുവത്രേ.

ഒരു പ്രദേശത്തെ ഒന്നോ രണ്ടോ ആര്‍.പി.സികള്‍ സാഹചര്യത്തെ വിശദീകരിക്കാന്‍ മതിയാവില്ല. നാരായണ്‍ പാട്‌നയില്‍ നമ്മളത് കണ്ടതാണ്. അവിടെ ജനങ്ങള്‍ നമ്മുടെ വഴി പിന്തുടരതെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പോയി. ആര്‍.പി.സിയോ ബേസ് ഏരിയയോ വിപ്ലവത്തിനു വേണ്ടിയുള്ള മറ്റെന്തുമാകട്ടെ, അത്യാവശ്യം അവ സ്ഥാപിക്കപ്പെടുന്ന പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളമെങ്കിലും, അവ അനിവാര്യമായിത്തീരുന്നത് യുദ്ധസമാനമായ സാഹചര്യങ്ങളില്‍ മാത്രമാണ്.

പോരാട്ടത്തിന്റെ പരിമിതികള്‍ എന്തുതന്നെയായിക്കൊള്ളട്ടെ ഇത് കൂടുതല്‍ കൂടുതല്‍ തെളിയിക്കപ്പെടുന്നു. വസ്തുനിഷ്ഠ സാഹചര്യത്തില്‍ അഥവ സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ മാറ്റം സംഭവിക്കുമ്പോള്‍ രാഷ്ട്രീയപരമായ മുന്നേറ്റത്തലും വിപ്ലവത്തിലും ജനങ്ങള്‍ പങ്കടുക്കുന്ന രീതിയില്‍ നമ്മള്‍ ഒരു മാറ്റം പ്രതീക്ഷിക്കണം.

അടുത്ത പേജില്‍ തുടരുന്നു


എല്ലാവരും മൊബൈലുകള്‍ കൈയ്യില്‍  കരുതുന്ന  ഒരു കാലത്ത് എല്ലാദിവസവും ടവറുകളില്‍ സ്‌ഫോടനങ്ങള്‍ നടത്തി ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സാമ്രാജ്യത്വ സംസ്‌കാരത്തിന്റെ പഴഞ്ചന്‍ സിദ്ധാന്തം പറഞ്ഞ് അവയെ നമുക്ക് വെറുതെ തള്ളിക്കളയാനാവില്ല.


maoist-2
എല്ലാവരും മൊബൈലുകള്‍ കൈയ്യില്‍  കരുതുന്ന  ഒരു കാലത്ത് എല്ലാദിവസവും ടവറുകളില്‍ സ്‌ഫോടനങ്ങള്‍ നടത്തി ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സാമ്രാജ്യത്വ സംസ്‌കാരത്തിന്റെ പഴഞ്ചന്‍ സിദ്ധാന്തം പറഞ്ഞ് അവയെ നമുക്ക് വെറുതെ തള്ളിക്കളയാനാവില്ല.

എന്നാല്‍ പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും സംവാദം നടത്തിക്കൊണ്ടായിരുന്നില്ല ഇങ്ങനെ ചെയ്തത്. നമ്മുടെ പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ജീര്‍ണതയുടെ ലക്ഷണമാണിത്.

നമ്മുടെ സന്നാഹങ്ങളെ ശത്രുക്കള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാതെ ഏറിയും കുറഞ്ഞും രഹസ്യമായ രീതിയില്‍ കടന്നാക്രമണത്തിനായി നമ്മള്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തണം. ഇന്നുവരെ നമ്മള്‍ അനുവര്‍ത്തിച്ചിരുന്നത് ശരിയായരീതിയല്ല. നിയമപരമായ ജനകീയ സംഘടനകള്‍ക്കും തുല്യ പ്രാധാന്യമുണ്ട്.

തങ്ങളുടെ പ്രത്യയയശാസ്ത്രത്തില്‍ മാര്‍ക്‌സിസം – ലെനിലിസം – മാവോയിസം (എം.എല്‍.എം)  എന്നെഴുതിവെക്കുകയും അതിലൂടെ തിരഞ്ഞടുപ്പ് ബഹിഷ്‌കരണം നടത്തുകയും ചെയ്യേണ്ടുന്ന പ്രശ്‌നത്തെ പറ്റിയാണെങ്കില്‍ (ഈ തെറ്റായ ആശയം ശത്രുക്കള്‍ക്ക് എല്ലാം വ്യക്തമാക്കികൊടുക്കും. മാത്രവുമല്ല നേരിട്ടുള്ള പോരാട്ടത്തിലെത്തിച്ചേരുകയും ചെയ്യും.)  മാവോയിസ്റ്റെന്ന് മുദ്രകുത്തിയ ഒരു വിപ്ലവ ജനകീയ സംഘടന ഏതാനം ബുദ്ധിജീവികളെ വെച്ചുകൊണ്ട് 120 കോടിയോളം ജനസംഖ്യവരുന്ന ഈ രാജ്യത്ത് ജനങ്ങള്‍ക്കുമേലുള്ള യുദ്ധത്തിനെതിരെ ബൃഹത്തായ ഒരു യോഗം വിളിച്ചുചേര്‍ത്താല്‍ അല്ലെങ്കില്‍ ഒരു റാലി സംഘടിപ്പിച്ചാല്‍ എന്തായിരിക്കും ഫലം? ഇത്തരത്തില്‍ ഒരു ജനകീയ സംഘടന മുദ്രകുത്തപ്പെട്ടാല്‍ ഇതുമായി നേരിട്ടോ അല്ലാതയോ ബന്ധം സൂക്ഷിക്കുന്ന മറ്റ് ജനകീയ സംഘടനകളും സമാനമായ അടിച്ചമര്‍ത്തലിനു വിധേയമാകും. ഇതെല്ലാം സംഭവിക്കുന്നതിന്ന് കാരണം സാഹചര്യങ്ങളെ കുറിച്ചുള്ള നമ്മുടെ ആത്മനിഷ്ഠമായ വിലയിരുത്തല്‍ മൂലമാണ്.

എല്‍.പി.ജി (ഉദാരവല്‍കരണം-സ്വകാര്യവല്‍ക്കരണം-ആഗോളവല്‍ക്കരണം)യുടെ ചൂഷണം അരങ്ങേറുന്ന, കുടിയൊഴിപ്പിക്കല്‍ നിര്‍ബാധം തുടരുന്ന ഇക്കാലത്ത്, പീപ്പിള്‍സ് യൂണിറ്റിയും പീപ്പിള്‍സ് വാറും തമ്മിലുള്ള സംയോജനം നടന്നപ്പോഴും പീപ്പിള്‍സ് വാറും എം.സി.സി.ഐയും തമ്മിലുള്ള സംയോജനം നടന്നപ്പോഴും നമ്മുടെ അടിസ്ഥാന രേഖകളില്‍ നിന്നും “ദല്ലാള്‍ വന്‍ ബൂര്‍ഷ്വാസിയും ഇന്ത്യന്‍ ജനതയും തമ്മിലുള്ള” അഞ്ചാമത്തെ അടിസ്ഥാന വൈരുദ്ധ്യത്തെ ഒഴിവാക്കിയതും ശ്രദ്ധാര്‍ഹമായ ഒരു കാര്യമാണ്. ഈ വൈരുദ്ധ്യത്തെ ഒഴിവാക്കിയത് ഉയര്‍ന്നതലത്തിലുള്ള ഐക്യത്തിനു വേണ്ടിയുള്ള മുന്നുപാധി എന്ന നിലയിലാണ്.

എന്നാല്‍ പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും സംവാദം നടത്തിക്കൊണ്ടായിരുന്നില്ല ഇങ്ങനെ ചെയ്തത്. നമ്മുടെ പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ജീര്‍ണതയുടെ ലക്ഷണമാണിത്. രാഷ്ട്രീയപരമായ ആത്മനിഷ്ഠ വിലയിരുത്തലിന്റെ ഭാഗം കൂടിയാണിത്.


നമ്മുടെ സായുദ്ധ ആക്ഷനുകളെ തുടര്‍ന്ന് ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുമ്പോള്‍ നേതാക്കള്‍ ചിരിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരാള്‍ ജനകീയമായ പ്രതികാരം ഉയരുമെന്ന് ആത്മനിഷ്ഠമായി കരുതിക്കൊണ്ട് ഒരാള്‍ ശത്രുക്കളെ കടന്നാക്രമിക്കുകയാണെങ്കില്‍ പിന്നെ എന്തു പറയാന്‍ കഴിയും? എന്നെ പോലെ, നമ്മുടെ പ്രദേശത്തെ മറ്റു കാഡര്‍മാരെ പോലെയുള്ളവരോടൊക്കെ അവര്‍ക്ക് ക്ഷമ നഷിച്ചിരിക്കുന്നു.


അതുപോലെ തന്നെ നമ്മുടെ രാജ്യത്തിന്റെ സാമ്രാജ്യത്വ ചൂഷണത്തിന്റെ വാഹകരെ കുറിച്ചുള്ള പ്രശ്‌നത്തിന്റെ കാര്യം. അവസാനത്തെ കോണ്‍ഗ്രസില്‍ അതിനെ കുറിച്ചുള്ള ചട്ടക്കൂട് രൂപപ്പെടുത്തലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയെങ്കിലും തന്ത്രങ്ങള്‍ രൂപപ്പെടുത്തല്‍ ഭാവിയെകുറിച്ചുള്ള ചിന്താപദ്ധതിയുടെ രൂപപ്പെടുത്തല്‍ മുതലായ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ അത് ഇപ്പോഴും സ്വാധീനം ചെലുത്തുന്നുണ്ട്.

സാംസ്‌കാരിക അധീശത്വം, മറ്റു ദേശീയതകളെയും അതുപോലെ മറ്റു ദേശീയതകളിലുള്ള ജനകീയ പ്രസ്ഥാനങ്ങളെയും ജനകീയ നേതാക്കളെയും ജനങ്ങളെയും വിഭാഗീയമായി കൈകാര്യം ചെയ്യല്‍, മനുഷ്യത്വവിരുദ്ധവും പരിസ്ഥിതി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇത്തരം ആത്മനിഷ്ഠ വിലയിരുത്തലുകളും വിഭാഗീയ ആശയങ്ങളും പ്രതിഫലിക്കുന്നുണ്ട്.

നമ്മുടെ സായുദ്ധ ആക്ഷനുകളെ തുടര്‍ന്ന് ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുമ്പോള്‍ നേതാക്കള്‍ ചിരിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരാള്‍ ജനകീയമായ പ്രതികാരം ഉയരുമെന്ന് ആത്മനിഷ്ഠമായി കരുതിക്കൊണ്ട് ഒരാള്‍ ശത്രുക്കളെ കടന്നാക്രമിക്കുകയാണെങ്കില്‍ പിന്നെ എന്തു പറയാന്‍ കഴിയും? എന്നെ പോലെ, നമ്മുടെ പ്രദേശത്തെ മറ്റു കാഡര്‍മാരെ പോലെയുള്ളവരോടൊക്കെ അവര്‍ക്ക് ക്ഷമ നഷിച്ചിരിക്കുന്നു.

[]പി.എല്‍.ജി.എയൊട് സ്‌നേഹവും ബഹുമാനവും സൂക്ഷിക്കുന്നതിനു പകരം ജനങ്ങള്‍ക്ക് അതിനോട് ഇപ്പോള്‍ ഭയമാണ്. കഴിഞ്ഞ 9-ാം ഐക്യ സമ്മേളനത്തിലോ അതിനു ശേഷം നടന്ന പ്ലീനങ്ങളിലോ ഒരിടത്തും എന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും എഴുതുന്നതിനും മതിയായ ജനാധിപത്യം പോലും എനിക്ക് ലഭ്യമായില്ല. വിവിധ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും പ്രാദേശിക ഭാഷയിലുള്ള പാര്‍ട്ടി രേഖകളുടെ തെറ്റായ തര്‍ജ്ജുമകളെ കുറിച്ചുമുള്ള എന്റെ അഭിപ്രായങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ നിന്നും 2009 മുതല്‍ ഇന്നോളം എനിക്ക് മറുപടിയും ലഭിച്ചിട്ടില്ല.

ഇത്തരമൊരു വര്‍ത്തമാന കാല സാഹചര്യത്തില്‍ അതും കഴിഞ്ഞ 13 വര്‍ഷങ്ങളായി നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് ഒരു അടിയന്തര പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് എനിക്ക് ഇത്തരമൊരു ചുരുക്ക വിവരണം എഴുതേണ്ടി വന്നത്.
എല്ലാ കാര്യങ്ങളും ജയിലില്‍ എത്തിച്ചു തരുക എന്നത് സാധ്യമല്ലാത്തതുകൊണ്ടു തന്നെ ഇടനിലക്കാരനായ സഖാവിനോട് ആവശ്യത്തിനനുസരിച്ച് താഴെ
നല്‍കുന്ന ലെറ്ററിലുള്ള ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. നേരിട്ടുളള ചര്‍ച്ചകള്‍ അസാധ്യമാകുകയാണെങ്കില്‍ ഞാന്‍ മറ്റൊരു ദൈര്‍ഘ്യമേറിയ കത്ത് എഴുതാം.

നിങ്ങളുടെ സ്വന്തം
സൂമന്‍