അവിശ്വസനീയ പ്രകടനം, അപാര സ്‌ക്രീന്‍ പ്രസന്‍സ്; ധനുഷിനെ പുകഴ്ത്തി ഹോളിവുഡ് സൂപ്പര്‍ താരം റയാന്‍ ഗോസ്ലിങ്
Film News
അവിശ്വസനീയ പ്രകടനം, അപാര സ്‌ക്രീന്‍ പ്രസന്‍സ്; ധനുഷിനെ പുകഴ്ത്തി ഹോളിവുഡ് സൂപ്പര്‍ താരം റയാന്‍ ഗോസ്ലിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th July 2022, 11:28 pm

ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിലെ ധനുഷിന്റെ പ്രകടനത്തെ പുകഴ്ത്തി റയാന്‍ ഗോസ്ലിങ്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം അപാരമായിരുന്നു എന്നും ഫൈറ്റ് സീനുകളില്‍ ഒരു തെറ്റ് പോലും വരുത്തിയിട്ടില്ലെന്നും ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ റയാന്‍ പറഞ്ഞു.

‘ഞാന്‍ വിചാരിച്ചതിനെക്കാള്‍ ബുദ്ധിമുട്ടുള്ളതായിരുന്നു ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. നിരവധി ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മുഴുനീള ആക്ഷന്‍ ചിത്രം ഇതുവരെ ചെയ്തിട്ടില്ല. ഇത് ഒരു സാധാരണ ആക്ഷന്‍ ചിത്രമല്ല. സാധാരണ ഗതിയില്‍ നാലോ അഞ്ചോ ആക്ഷന്‍ സെറ്റുകളുടെ സ്ഥാനത്ത് ഒമ്പത് സെറ്റുകളാണ് ദി ഗ്രേ മാനിന്റെ ഫൈറ്റ് സീക്വന്‍സസിനായി തയാറാക്കിയത്. എല്ലാവര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കി,’ റയാന്‍ പറഞ്ഞു.

TheGrayMan - Twitter Search / Twitter

‘ചിത്രത്തില്‍ ധനുഷ് ഉള്ളത് ഒരുപാട് എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യമാണ്. അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ പ്രകടനം. മികച്ച അഭിനേതാവാണ്, മാത്രവുമല്ല ധനുഷിന്റെ സ്‌ക്രീന്‍ പ്രസന്‍സ് അപാരമാണ്. വളരെ കൃത്യമാണ് ഓരോ നീക്കവും. ചിത്രത്തിലെ ഫൈറ്റ് സീന്‍ ഒരുപാട് തവണ ഷൂട്ട് ചെയ്തിരുന്നു.

ധനുഷിന് ഒരിക്കല്‍ പോലും തെറ്റ് സംഭവിക്കില്ല. അത് അമാനുഷികമായി തോന്നി. അദ്ദേഹം നല്ല തമാശക്കാരനാണ്. ശത്രുക്കളായി അഭിനയിക്കുന്നതില്‍ ഞങ്ങള്‍ക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം ധനുഷിനെ ഒരുപാട് ഇഷ്ടമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന ജൂലൈ 22നാണ് ദി ഗ്രേ മാന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ആന്റണി, ജോ റൂസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന്ന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പം ധനുഷും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Netflix UK & Ireland on Twitter: "It's Ryan Gosling vs. Chris Evans in the global action spy thriller, THE GRAY MAN, available 22 July on Netflix. https://t.co/KeSiCtqRWw" / Twitter

മാര്‍ക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍ക്കസ്, സ്റ്റീഫന്‍ മക്ഫീലി എന്നിവര്‍ ചേര്‍ന്നാണ്

Content Highlight: Ryan Gosling praises Dhanush’s performance in the film The Gray Man