വ്‌ളാഡിമര്‍ പുതിന്റെ വിമര്‍ശകന്റെ വിഷബാധ: 'റഷ്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല, ഉത്തരം നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്'; ആംഗലേ മെര്‍ക്കല്‍
World News
വ്‌ളാഡിമര്‍ പുതിന്റെ വിമര്‍ശകന്റെ വിഷബാധ: 'റഷ്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല, ഉത്തരം നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്'; ആംഗലേ മെര്‍ക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd September 2020, 10:36 pm

ബെര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിന്റെ വിമര്‍ശകനായ അലെക്‌സി നെവാല്‍നിയുടെ വിഷബാധയില്‍ നിന്ന് റഷ്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍.

വിഷാംശം ഉള്ളില്‍ ചെന്നാണ് അലെക്‌സിയെ ഗുരുതരാവസ്ഥയില്‍ ആയതെന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആംഗലേയുടെ വിമര്‍ശനം.

‘ഇത് വളരെ ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. റഷ്യയ്ക്ക് മാത്രമേ അതിന് ഉത്തരം നല്‍കാന്‍ സാധിക്കുകയുള്ളു’- മെര്‍ക്കല്‍ പറഞ്ഞു.

സൈബീരിയയില്‍ വെച്ചാണ് നെവാല്‍നി അസുഖ ബാധിതനാകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി ബെര്‍ലിനിലേക്ക് എത്തിക്കുകയായിരുന്നു.

എന്നാല്‍ നോവിചോക്ക് ഏജന്റ് വഴി നെവാലിനില്‍ വിഷം കുത്തിവെച്ചതായി ബെര്‍ലിനിലെ ആശുപത്രി രേഖകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

നേരത്തേ റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നെവാല്‍നിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ജര്‍മന്‍ ഭരണകൂടം അറിയിച്ചിരുന്നു. നോവിചോക് കെമിക്കല്‍ ഏജന്റ് വഴിയാണ് അദ്ദേഹത്തില്‍ വിഷാംശം കുത്തിവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

റഷ്യയില്‍ നിന്നുള്ള ഒരു കെമിക്കല്‍ ഏജന്റിന്റെ ഇത്തരം പ്രവൃത്തിയ്ക്ക് അലക്‌സി നവാല്‍നി ഇരയായി എന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്റ്റെഫെന്‍ സീബര്‍ട്ട് പറഞ്ഞിരുന്നു.

ഈ ആക്രമണത്തെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് വ്യക്തത നല്‍കാന്‍ റഷ്യന്‍ സര്‍ക്കാരിനോട് അടിയന്തിരമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 


content highlights;  angela mercal questions russian government