നമ്പര്‍ വണ്‍ കേരളം, ഓട്ടോറിക്ഷ പെര്‍മിറ്റ് തുകയില്‍ വര്‍ധനവ്; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍
Kerala News
നമ്പര്‍ വണ്‍ കേരളം, ഓട്ടോറിക്ഷ പെര്‍മിറ്റ് തുകയില്‍ വര്‍ധനവ്; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 5:32 pm

തിരുവനന്തപുരം: ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കല്‍ 400 രൂപയില്‍ നിന്നും 4300 ആക്കി വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം. പെര്‍മിറ്റ് പുതുക്കാനുള്ള തുക വര്‍ധിപ്പിച്ചുവെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്.

‘ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത…! പെര്‍മിറ്റ് പുതുക്കല്‍ 400 രൂപയില്‍ നിന്നും 4300 ആക്കി തന്നിട്ടുണ്ട് എന്ന കുറിപ്പിനോടോപ്പാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ മുഖേന നിരവധി ഗ്രൂപ്പുകളിലേക്കും ഈ റിപ്പോര്‍ട്ടുകള്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള മോട്ടര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കുന്നതിന് സര്‍വീസ് ചാര്‍ജടക്കം 360 രൂപയാണ്. പെര്‍മിറ്റ് 300 ഉം സര്‍വീസ് ചാര്‍ജ് 60 രൂപയും എന്നാല്‍ നിലയിലാണ് നിരക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇതേ നിരക്കുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.

ഓട്ടോറിക്ഷ പെര്‍മിറ്റ് തുക വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. തുകയില്‍ വര്‍ധനയില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറേറ്റ് അധികൃതര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Rumors that autorickshaw permit renewal fee has been increased from Rs 400 to Rs 4300 are fake