ആര്‍.ടി.ഐ മോദി സര്‍ക്കാരിന് കീഴില്‍ ആര്‍.ഐ.പി ആകുന്നു: കോണ്‍ഗ്രസ്
national news
ആര്‍.ടി.ഐ മോദി സര്‍ക്കാരിന് കീഴില്‍ ആര്‍.ഐ.പി ആകുന്നു: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th October 2023, 5:16 pm

ന്യൂദല്‍ഹി : മോദി സര്‍ക്കാറിനു കീഴില്‍ വിവരാവകാശ നിയമം അതിന്റെ അന്ത്യത്തിലേക്ക് അടുക്കുകയാണെന്ന് കോണ്‍ഗ്രസ്.

മോദി സര്‍ക്കാര്‍ നിരന്തരമായി വിവരാവകാശ നിയമത്തെ ദുര്‍ബലമാക്കുകയും വകുപ്പുകള്‍ ഇളവു ചെയ്യുകയും, അപേക്ഷകള്‍ നിരസിക്കുകയുമാണ് ചെയ്യുന്നത്. മോദിയ്ക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരെ കമ്മീഷണര്‍മാരായി നിയമിക്കുകയാണെന്നും വിവരാവാകാശ നിയമത്തിന്റെ 18-ാം വാര്‍ഷികത്തില്‍ കോണ്ഗ്രസ് പറഞ്ഞു.

‘ചരിത്രപരമായ വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് ഇന്നേക്ക് 18 വര്‍ഷമായിരിക്കുന്നു. 2014 വരെ നിയമത്തിന് വളര്‍ച്ചയായിരുന്നു. എന്നാല്‍ ഇന്ന് നിയമത്തെ ദുര്‍ബലപ്പെടുത്താനും വകുപ്പുകള്‍ ഇളവു ചെയ്യാനും മോദി സര്‍ക്കാര്‍ നിരന്തരമായി ശ്രമിക്കുന്നു. കൂടാതെ കമ്മീഷണര്‍മാരായി മോദിയ്ക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരെ നിയമിക്കുകയും അപേക്ഷകള്‍ നിരസിക്കുകയുമാണ്്,’ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

ഈ ഭേദഗതികള്‍ക്ക് പ്രധാന കാരണം ആര്‍.ടി.ഐ യുടെ വെളിപ്പെടുത്തലുകള്‍ മോദിക്ക് വലിയ നാണക്കേടുണ്ടാക്കിയതാണ്. ഇതില്‍ ചില ഭേദഗതികളെ സുപ്രീം കോടതിയില്‍ ഞാന്‍ ചോദ്യം ചെയ്തിരുന്നു. ആ പെറ്റീഷന്‍ കോടതി ഉടന്‍ കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതുവരെ ആര്‍.ടി.ഐ ആര്‍.ഐ.പിയി ലേക്ക് സഞ്ചരിക്കുകയാണെന്ന് ജയറാം രമേശ് പറഞ്ഞു.

content highlight: RTI fast moving onto RIP says congress