തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും നേമം മണ്ഡലത്തില്‍ തന്നെ കുമ്മനം രാജശേഖരനോട് തുടരാന്‍ നിര്‍ദ്ദേശിച്ച് ആര്‍.എസ്.എസ്. തല്‍ക്കാലം ആര്‍.എസ്.എസ് പ്രചാരകന്‍ എന്ന ചുമതലയിലേക്ക് തിരികെ വരേണ്ടെന്നും ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചു.
ആര്‍.എസ്.എസ് ചുമതലകളിലേക്ക് മടങ്ങുന്നില്ലെന്നും നേമം മണ്ഡലത്തിന്റെ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ആസൂത്രണ സമിതി വിദഗ്ദ്ധന്‍മാരടങ്ങുന്ന സമിതി രൂപീകരിച്ചുകഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.
മണ്ഡലത്തിന്റെ വികസന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു. അതേസമയം ജയിച്ചാലും തോറ്റാലും നേമം മണ്ഡലത്തില്‍ തന്നെ തുടരാനാണ് കുമ്മനത്തിനോട് ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് നേമം. ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലമായ നേമത്ത് കുമ്മനം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കെ.മുരളീധരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
വി. ശിവന്‍ കുട്ടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. നേമത്ത് ജയിക്കുമെന്നാണ് മൂന്ന് മുന്നണികളും വിലയിരുത്തുന്നത്. അതേസമയം താന്‍ ഉണ്ടാക്കിയ പ്രഭാവം കുമ്മനത്തിന് ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് നേമത്തെ നിലവിലെ എം.എല്‍.എയായ ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു.
നേമത്ത് ഇത്തവണ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ. മുരളീധരന്‍ വന്നതോടെ മണ്ഡലം ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക