തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിപ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് എല്‍.ഡി.എഫിന്റെ തൃശൂര്‍ ജില്ലാ കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിപ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് എല്‍.ഡി.എഫിന്റെ തൃശൂര്‍ ജില്ലാ കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വെടിക്കെട്ട് വൈകിയ സംഭവത്തില്‍ പൊലീസ് കമ്മീഷണറുടെ ഇടപെടലിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിൽ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.
പൂരത്തിനിടയിലേക്ക് കയറി വന്ന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും എല്‍.ഡി.എഫ് ആരോപിച്ചു. ഇതിലും കൃത്യമായ അന്വേഷണം വേണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
വെടിക്കെട്ട് നടത്താതെ തിരുവമ്പാടി പിന്‍മാറിയതിന് പിന്നാലെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ തിരുവമ്പാടിയുടെ ഓഫീസില്‍ എത്തിയിരുന്നു. ഇതിലൂടെ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചന്നെും എല്‍.ഡി.എഫ് ആരോപിച്ചു.
എന്താണ് തൃശൂര്‍ പൂരത്തിനിടയില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് ഇറക്കിയ പ്രസ്താവനയില്‍ പറുന്നു. വിഷയത്തില്‍ പ്രതികരണവുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് വോട്ടുണ്ടാക്കാനുള്ള അജണ്ടയാണെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്.
Content Highlight: RSS and BJP leaders tried to create trouble during thrissur pooram; LDF has asked for an investigation