ശ്രീനഗര്‍: സിന്ധു നദീജല ജരാര്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോയ്ക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.
തന്റെ ഉമ്മയെ കൊന്നത് ആരാണെന്ന് ബിലാവല്‍ ഭൂട്ടോ ചിന്തിക്കണമെന്നും സ്വന്തം നാട്ടിലെ തീവ്രവാദം കാരണമാണ് അദ്ദേഹത്തിന്റെ ഉമ്മ ബേനസിര്‍ ബൂട്ടോ കൊല്ലപ്പെട്ടതെന്നുള്ളത് അദ്ദേഹം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ബാലിശമായ സംസാരം ഒഴിവാക്കൂവെന്നും മൂത്താപ്പക്ക് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹത്തിന് അറിയില്ലേയെന്നും ഉമ്മയെ ഭീകരര്‍ കൊന്നതാണെന്നും അതുകൊണ്ട് അദ്ദേഹമെങ്കിലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ഒവൈസി പറഞ്ഞു. അമേരിക്ക ഒന്നും നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് രാജ്യം ഭരിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ബിലാവല്‍ ഭൂട്ടോ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യയെ ഭീഷണിപ്പെടുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പാകിസ്ഥാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശം. പഹല്‍ഗാം യുദ്ധത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അവരുടെ ബലഹീനത മറച്ചുവെക്കാനാണെന്നും ജനങ്ങളെ കബളപ്പിക്കാനാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും സിന്ധുനദീജല കരാര്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത് ശ്രദ്ധിച്ചിരുന്നുവെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞിരുന്നു. സിന്ധുവിലൂടെ വെള്ളമൊഴുകുമെന്നും അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്നും ബിലാവല്‍ പറഞ്ഞിരുന്നു.
Content Highlight: He should remember how his mother and grandfather died, terrorism was the reason for their death; Owaisi against Bilawal Bhutto