മലയാളത്തിലെ അറിയപ്പെടുന്ന നടൻമാരിലൊരാളാണ് ജയറാം. മിമിക്രിയിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും പിന്നീട് സിനിമാരംഗത്ത് തൻ്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് അദ്ദേഹം. 1988ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിക്കാൻ ജയറാമിന് സാധിച്ചു.
തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.
ഇപ്പോൾ ഈ വര്‍ഷം രണ്ട് ഉഗ്രന്‍ മലയാളം പടങ്ങളാണ് ചെയ്യാൻ പോകുകയാണെന്ന് പറയുകയാണ് ജയറാം. എന്നാൽ ഏതൊക്കെയാണെന്ന് ഇപ്പോൾ പറയില്ലെന്നും അത് സസ്പെൻസാണെന്നും ജയറാം പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ പോകുകയാണെന്നും ജയറാം കൂട്ടിച്ചേർത്തു. തൻ്റെ പുതിയ തമിഴ് ചിത്രമായ റെട്രോയുടെ പ്രമോഷൻ പരിപാടിയിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്.
‘ഈ വര്‍ഷം രണ്ട് ഉഗ്രന്‍ മലയാളം പടങ്ങളാണ് ചെയ്യാന്‍ പോകുന്നത്. ഏതൊക്കെയാണെന്നൊന്നും ഇപ്പോള്‍ പറയില്ല. അതൊരു സസ്‌പെന്‍സാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നതെ ഉള്ളു,’ ജയറാം പറഞ്ഞു.
ദിലീഷ് പോത്തൻ, ഗിരീഷ് എ.ഡി ചിത്രത്തിലായിരിക്കും ജയറാം അഭിനയിക്കുക എന്നാണ് റൂമറുകൾ.
റെട്രോ
സിനിമാപ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിൽ ജയറാം, ജോജു ജോർജ്, സുജിത ശങ്കര്‍ എന്നീ മലയാള താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രകാശ് രാജ്, നാസര്‍, കരുണാകരന്‍, തമിഴ് തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മെയ് ഒന്നിനാണ് തിയേറ്ററിൽ എത്തുന്നത്.
Content Highlight: Two films coming this year, the rest are suspenseful Says Jayaram