രണ്ട് പോയിന്റ് നിങ്ങളെടുത്തോ, ഞങ്ങള്‍ക്ക് നിങ്ങളുടെ റെക്കോഡ് മതി; തോല്‍വിയിലും ഗുജറാത്തിന്റെ റെക്കോഡ് തകര്‍ത്ത് ബെംഗളൂരു
Cricket
രണ്ട് പോയിന്റ് നിങ്ങളെടുത്തോ, ഞങ്ങള്‍ക്ക് നിങ്ങളുടെ റെക്കോഡ് മതി; തോല്‍വിയിലും ഗുജറാത്തിന്റെ റെക്കോഡ് തകര്‍ത്ത് ബെംഗളൂരു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 9:27 am

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സ് 19 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു.

ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബെംഗളൂരുവിന് 188 റണ്‍സ് നേടാനാണ് സാധിച്ചത്. ഉത്തരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ്.

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഒരു താരങ്ങളും അര്‍ധസെഞ്ച്വറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ബെംഗളൂരു നേടിയത്. ബെംഗളൂരു ബാറ്റിങ്ങില്‍ ആരും തന്നെ അര്‍ധസെഞ്ച്വറി നേടിയിരുന്നില്ല. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഗുജറാത്ത് ജയന്റ്‌സ് ആയിരുന്നു. 2023ല്‍ യു.പി വാറിയേഴ്‌സിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സായിരുന്നു ഗുജറാത്ത് നേടിയിരുന്നത്.

ബെംഗളൂരു ബാറ്റിങ്ങില്‍ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ ജോര്‍ജിയ വാരഹാമാണ് ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് ജോര്‍ജിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 218.18 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ജോര്‍ജിയക്ക് പുറമെ 21 പന്തില്‍ 30 റണ്‍സ് നേടി റിച്ചാ ഘോഷും ക്യാപ്റ്റന്‍സ് പ്രതിമന്ദാന 16 പന്തില്‍ 24 റണ്‍സും എലീസ് പെറി ഇരുപത് പന്തില്‍ ഇരുപത്തി നാല് റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം ഗുജറാത്ത് ബൗളിങ്ങില്‍ ആഷ്‌ലീ ഗാര്‍ഡ്‌നെര്‍ രണ്ട് വിക്കറ്റും കാദറിന്‍ എമ്മ ബ്രസ്, തനൂജ കന്‍വാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്.

ഗുജറാത്ത് ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ ബേത്ത് മൂണി 51 പന്തില്‍ 85 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 12 ഫോറുകളും ഒരു സിക്‌സുമാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ലോറ വോള്‍വാര്‍ഡ് 45 പന്തില്‍ 76 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. 13 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ലോറയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

Content Highlight: Royal Challengers Bangalore is create a record the Highest WPL total without any fifty