റോഷന്‍ ആന്‍ഡ്രൂസ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്'; പൊലീസ് യൂണിഫോമില്‍ ദുല്‍ഖര്‍ സല്‍മാന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Malayalam Cinema
റോഷന്‍ ആന്‍ഡ്രൂസ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്'; പൊലീസ് യൂണിഫോമില്‍ ദുല്‍ഖര്‍ സല്‍മാന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th March 2021, 2:41 pm

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പക്കാ പൊലീസ് സ്‌റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്.

ബോബി സഞ്ജയ് ആണ് ചിത്രതിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ്.കെ.ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തും.

സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.

ഛായാഗ്രഹണം അസ്‌ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Roshan Andrews – Dulquer Salman Movie ‘Salute’; Dulquer Salman in police uniform; The first look poster has been released