നീണ്ട 17വര്‍ഷങ്ങളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോക കിരീടം നേടിയത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലെ മണ്ണില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് കീഴ്പ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ ഏകദിനത്തില്‍ ടെസ്റ്റ് നിന്നും ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കും എന്നതിനെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മ. എക്‌സസിലെ ഡോള്‍ഫിൽ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രോഹിത്.
2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും ഇപ്പോള്‍ ഒന്നും വിരമിക്കുന്നില്ല എന്നായിരുന്നു രോഹിത് പറഞ്ഞത്.
‘ക്രിക്കറ്റിലെ എന്റെ ഭാവിയെക്കുറിച്ച് ഞാന്‍ കൂടുതല്‍ ദൂരം ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ഞാന്‍ കുറച്ചുകാലം കൂടി കളിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും,’ രോഹിത് ശര്‍മ പറഞ്ഞു.
ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി വളരെയധികം മികച്ചതായിരുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.
അതേസമയം ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.
Content Highlight: Rohit Sharma talks about His Future in Cricket