ഏറെ ദിവസത്തെ സസ്പെന്‍സിന് ശേഷം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച (ശനി) സ്‌ക്വാഡിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള തര്‍ക്കത്തെക്കുറിച്ചും രോഹിത് ശര്‍മ സംസാരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത്.
‘എല്ലാ മത്സരങ്ങളിലേയും തിരശീലയ്ക്ക് പിന്നില്‍ നടക്കുന്ന തന്ത്രപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല ഞാന്‍ ഇവിടെ വന്നത്. എന്നിരുന്നാലും, എല്ലാം എനിക്ക് വളരെ വ്യക്തമാണ്. ഞങ്ങള്‍ കളത്തിലിറങ്ങിക്കഴിഞ്ഞാല്‍, ഗ്രൗണ്ടിലെ ക്യാപ്റ്റന്റെ തീരുമാനങ്ങളില്‍ ഗൗതം ഗംഭീറിന് പൂര്‍ണ വിശ്വാസമുണ്ട്. പിന്നെ അടിസ്ഥാന കാര്യങ്ങള്‍ സംസാരിക്കുന്നത് ഗ്രൗണ്ടിന് പുറത്താണ്. ഗ്രൗണ്ടില്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാം എന്റെ പ്രകടനത്തെക്കുറിച്ചാണ്,’ രോഹിത് പറഞ്ഞു.
അതേസമയം 27 വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടത് പരിശീലകനെന്ന നിലയില്‍ ഗംഭീറിന് ആദ്യ തിരിച്ചടിയായിരുന്നു. ശേഷം സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആദ്യമായി പരാജയപ്പെട്ടതും ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കറും ഇന്ത്യ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏറെ നിര്‍ണായകമാണ്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.
Content Highlight: Rohit Sharma Talking About Gautham Gambhir