Cricket
ബുംറയുമായി കോണ്‍സ്റ്റസ് തര്‍ക്കിച്ചതിന് ഒരേയൊരു കാരണമേയുള്ളൂ; വെളിപ്പെടുത്തലുമായി റിഷബ് പന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 03, 11:45 am
Friday, 3rd January 2025, 5:15 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സിഡ്‌നിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബാറ്റിങ്ങില്‍ ഇന്ത്യ 185 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ 9/1 എന്ന നിലയിലാണ്.

എന്നാല്‍ ദിനം അവസാനിക്കുന്നതിന് മുമ്പ് ഓസീസിന്റെ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റസ് പന്തെറിയാനെത്തിയ ക്യാപ്റ്റന്‍ ബുംറയോട് തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചിരുന്നു. അടുത്ത പന്തില്‍ സ്‌ട്രൈക് ചെയ്ത ഉസ്മാന്‍ ഖവാജയെ (2റണ്‍സ്) പുറത്താക്കി തകര്‍പ്പന്‍ മറുപടിയാണ് ബുംറ നല്‍കിയത്.

ഇപ്പോള്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തകര്‍ക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത്. വിക്കറ്റ് കീപ്പിങ്ങിനിടെ ഇരു താരങ്ങളും ചിറ്റ് ചാറ്റില്‍ ഏര്‍പ്പെട്ടിരുന്നെന്നും എന്നാല്‍ സാം തങ്ങളുടെ സമയം പാഴാക്കാനാണ് ശ്രമിച്ചതെന്നും പന്ത് പറഞ്ഞു.

‘അവര്‍ക്ക് അല്‍പ്പം ചിറ്റ് ചാറ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നു, അവര്‍ (ഓസ്‌ട്രേലിയ) ഞങ്ങളുടെ കുറച്ച് സമയം പാഴാക്കാന്‍ ആഗ്രഹിച്ചു. അവര്‍ക്കിടയില്‍ എന്താണെന്ന് ഞാന്‍ കട്ടില്ല, പക്ഷേ കോണ്‍സ്റ്റസ് ആഗ്രഹിച്ച ആഗ്രഹിച്ച ഒരേയൊരു കാര്യം കുറച്ച് സമയം പാഴാക്കുന്നതാണെന്ന് എനിക്ക് തോന്നുന്നു, ഞങ്ങള്‍ ഒരു ഓവര്‍ കൂടി ബൗള്‍ ചെയ്യരുതെന്നായിരുന്നു അവന്,’ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് പറഞ്ഞു.

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് റിഷബ് പന്തായിരുന്നു. ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 98 പന്തില്‍ നിന്നും 40 റണ്‍സാണ് താരം നേടിയത്. ഏറെ നേരം ക്രീസില്‍ നിന്ന് ഡിഫന്‍സീവ് സ്റ്റൈലിലാണ് പന്ത് ഓസീസിനെ നേരിട്ടത്. തന്റെ ആക്രമണ രീതി ഉപേക്ഷിച്ച പന്തിനെയാണ് സിഡ്‌നിയില്‍ കാണാന്‍ സാധിച്ചത്.

 

Content Highlight: Rishabh Pant Talking About Sledging Between Jasprit Bumrah And Sam Kosnstas