വിക്കറ്റ് കീപ്പര്‍മാരില്‍ കേമന്‍ ഇവന്‍ തന്നെ; ലിസ്റ്റില്‍ പോലുമില്ലാതെ ധോണി!
Cricket
വിക്കറ്റ് കീപ്പര്‍മാരില്‍ കേമന്‍ ഇവന്‍ തന്നെ; ലിസ്റ്റില്‍ പോലുമില്ലാതെ ധോണി!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th August 2022, 10:05 am

 

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ട്വന്റി-20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ വെറും 132 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തിളങ്ങിയ ഒരു ക്ലിനിക്കല്‍ വിജയമായിരുന്നു ഇന്ത്യയുടേത്.

ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തായിരുന്നു. 44 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ ക്ലാസ് വിളിച്ചു കാണിക്കുന്ന മത്സരമായിരുന്നു ഇത്. സ്ഥിരം ശൈലിയായ അറ്റാക്കിങ് രീതിയാണ് അദ്ദേഹം ഇവിടെയും പിന്തുടര്‍ന്നത്.

31 പന്ത് നേരിട്ടാണ് പന്ത് 44 റണ്‍സ് സ്വന്തമാക്കിയത്. ആറ് ക്ലാസിക്ക് ബൗണ്ടറികളാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. നായകന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഇന്ത്യക്ക് നല്‍കിയ മൊമന്റം നിലനിര്‍ത്തിയത് റിഷബ് പന്താണ്. ഒടുവില്‍ അവസാനം സഞ്ജുവിന്റെയും അക്‌സറിന്റെയും മികച്ച പ്രകടനവും.

ഇന്ത്യ മത്സരം വിജയിച്ചതോടെ പുതിയ റെക്കോഡ് സ്വന്തമാക്കാന്‍ പന്തിന് സാധിച്ചിരുന്നു. ഇന്ത്യക്കായി വിജയിച്ച ട്വന്റി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ കളിക്കാരനെന്ന റെക്കോഡാണ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്നാം തവണയാണ് പന്ത് ഇന്ത്യ വിജയിച്ചപ്പോള്‍ ടോപ് സ്‌കോററായത്.

കെ.എല്‍. രാഹുല്‍ ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ വിജയത്തില്‍ രണ്ട് തവണ അദ്ദേഹത്തിന് ടീമിന്റെ ടോപ് സ്‌കോററാകാന്‍ സാധിച്ചിട്ടുണ്ട്. വാക്കിങ് അസാസീന്‍ എന്നറിയപ്പെട്ടിരുന്ന റോബിന്‍ ഉത്തപ്പയും, യുവ കീപ്പര്‍ ബാറ്റര്‍ ഇഷന്‍ കിഷാന്‍, ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ഫിനിഷര്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഓരോ മത്സരത്തില്‍ ടോപ് സ്‌കോറര്‍മാരായിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്ക് ഇന്ത്യ വിജയച്ചപ്പോഴൊന്നും ഇന്ത്യയുടെ ടോപ് സ്‌കോററാകാന്‍ സാധിച്ചിട്ടില്ല. ട്വന്റി-20യില്‍ അവസാന ഓവറുകളിലാണ് അദ്ദേഹം ഭൂരിഭാഗം മത്സരത്തിലും ഇറങ്ങിയിരുന്നത

Content Highlights: Rishab Pant Set a News Record In wicket Keeper Batters List