'അയാള്‍ വളരെ സ്വീറ്റ് & സിംപിള്‍ മനുഷ്യനാണ്'; അല്ലു അര്‍ജുനെയും 'പുഷ്പ'യെയും കുറിച്ച് രശ്മിക മന്ദാന
Entertainment news
'അയാള്‍ വളരെ സ്വീറ്റ് & സിംപിള്‍ മനുഷ്യനാണ്'; അല്ലു അര്‍ജുനെയും 'പുഷ്പ'യെയും കുറിച്ച് രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th April 2021, 11:49 pm

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി രശ്മിക മന്ദാനയാണ് നായികയാവുന്നത്.

ഇപ്പോഴിതാ അല്ലുവിനെ കുറിച്ചും ചിത്രത്തിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സുകുമാറിനും അല്ലുവിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നുമാണ് താരം പറയുന്നത്.

ഇന്‍സ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം. അല്ലു അര്‍ജുനെ കുറിച്ച് ഒരു വാക്കില്‍ വിശദീകരിക്കാനുള്ള ആരാധകരുടെ ആവശ്യത്തിന് അല്ലു അര്‍ജുന്‍ വളരെ സ്വീറ്റ് ആന്റ് സിംപിള്‍ മനുഷ്യനാണെന്നായിരുന്നു രശ്മികയുടെ അഭിപ്രായം.

താരത്തിന്റെ ലൈവ് വീഡിയോ അല്ലുവിന്റെയും രശ്മികയുടെയും ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Rashmika Mandanna about Allu Arjun and ‘Pushpa’