മഹേഷ് നാരായണന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് സിനിമാലോകം. 11 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ ഫഹദിന് ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ കഴിയില്ലെന്നും ആ വേഷത്തിലേക്ക് ആസിഫ് അലിയെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളനുസരിച്ച് ഫഹദ് തന്റെ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഈ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്യുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.
പുഷ്പ 2 അടക്കം അന്യഭാഷയില്‍ വലിയ തിരക്കുള്ള നടനാണ് ഫഹദ്. ഇത്രയും വലിയ പ്രൊജക്ടിലേക്ക് ഫഹദ് കൂടിയെത്തുമ്പോള്‍ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഈ സിനിമ മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥയാകും ഈ ചിത്രത്തിന്റേതെന്ന് കുഞ്ചാക്കോ ബോബന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രീലങ്ക അടക്കമുള്ള വിദേശരാജ്യങ്ങളിലാകും ചിത്രത്തിന്റെ ഷൂട്ടെന്നും റൂമറുകളുണ്ട്.
മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ഇത്. ആദ്യചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം മുതല്‍ ഒടുവിലറിങ്ങിയ ടര്‍ബോ വരെ മികച്ച സിനിമകളാണ് മമ്മൂട്ടിക്കമ്പനി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിക്കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ കഴിഞ്ഞിരുന്നു. വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
#CL_Update :#FahadhFaasil has solved the date issues and will rejoin the #MaheshNarayanan movie in full swing…
So along with the other lead cast in the movie,he will also be there in SriLanka on November 15 for the opening shot of the movie which we mentioned in our previous… pic.twitter.com/CoKouZNmGV
— Cine Loco (@WECineLoco) November 10, 2024
അടുത്ത വര്‍ഷം ഫെബ്രുവരിയോടുകൂടെയാകും മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുക. മമ്മൂട്ടി നയാകനായെത്തുന്ന ചിത്രത്തില്‍ എക്‌സ്റ്റന്‍ഡഡ് കാമിയോ റോളിലാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. രഞ്ജിത് സംവിധാനം ചെയ്ത കടല്‍ കടന്നൊരു മാത്തുകുട്ടിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. ഇവരോടൊപ്പം മലയാളത്തിലെ മികച്ച യൂത്തന്മാര്‍ കൂടി ചേരുമ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
Content Highlight: Reports that Fahadh solved his date issues and he’ll join Mammooty Mahesh Narayan movie