ഇന്ത്യ തോറ്റ ഫൈനലില്‍ പിറന്നത് ഐതിഹാസിക റെക്കോഡ്, എന്നാല്‍ അവകാശി ഇന്ത്യയോ ഓസീസോ അല്ല
World Test Championship
ഇന്ത്യ തോറ്റ ഫൈനലില്‍ പിറന്നത് ഐതിഹാസിക റെക്കോഡ്, എന്നാല്‍ അവകാശി ഇന്ത്യയോ ഓസീസോ അല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd June 2023, 5:21 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വേള്‍ഡ് ടെസ്റ്റ് ചമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇതുവരെ ഏറ്റവുമധികം ആളുകള്‍ കണ്ട ടെസ്റ്റ് മത്സരമെന്ന് ഐ.സി.സി ഇവന്റുകളുടെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്‌സ്.

കഴിഞ്ഞ തവണ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന പ്രഥമ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനേക്കാള്‍ 32 ശതമാനത്തിലധികമാണ് ഇത്തവണത്തെ റേറ്റിങ് എന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് വ്യക്തമാക്കി. (സോഴ്‌സ്: All BARC Data for 2+U+R)

14.4 ബില്യണ്‍ മിനിട്ട് വാച്ച് ടൈം ആണ് 2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനേക്കാള്‍ പല മടങ്ങ് മിനിട്ടുകളുടെ വാച്ച് ടൈമാണ് കഴിഞ്ഞ ഫൈനലിന് ലഭിച്ചത്.

അതുവരെയുള്ള ടെസ്റ്റ് മാച്ചുകളുടെ കണക്കുകളെടക്കുമ്പോള്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടെസ്റ്റ് മത്സരം എന്ന റെക്കോഡായിരുന്നു 2021ഫൈനലിനുണ്ടായിരുന്നത്. ഈ റെക്കോഡ് മറികടന്നാണ് ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍ പുതുചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

‘ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023ന്റെ ഫൈനലിലൂടെ ക്രിക്കറ്റ് വ്യുവര്‍ഷിപ്പിന്റെ മറ്റൊരു നാഴികക്കല്ല് കൂടി തണ്ടാന്‍ സധിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്.

ആരാധകര്‍ക്കിടയില്‍ ക്രിക്കറ്റിനോടുള്ള അനന്തമായ അഭിനിവേശം വളര്‍ത്തിയെടുക്കുന്നതിലുള്ള ഞങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ആരാധകരില്‍ നിന്നുള്ള ഇത്തരം മികച്ച പ്രതികരണങ്ങള്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വ്യത്യസ്തമായ മാര്‍ക്കറ്റിങ് ക്യാമ്പെയ്‌നുകളും മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ സധിക്കാത്ത കവറേജ് സ്റ്റാന്‍ഡേര്‍ഡുകളും ഗ്രൗണ്ട് ബ്രേക്കിങ് പ്രോഗ്രാമുകളും രാജ്യത്തെമ്പാടുമുള്ള കായിക പ്രേമികള്‍ക്ക് മികച്ച സേവനം നല്‍കാനുള്ള ഞങ്ങളുടെ അചഞ്ചലമായ ദൗത്യത്തിന്റെ ഉദാഹരണമാണ്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സ് വക്താവ് പറഞ്ഞു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ 209 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഓസീസ് ടെസ്റ്റ് മെയ്‌സും സ്വന്തമാക്കിയത്.

 

 

ഇതോടെ വേള്‍ഡ് കപ്പിനും ചാമ്പ്യന്‍സ് ട്രോഫിക്കും ടി-20 ലോകകപ്പിനും ശേഷം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടി മെന്‍സ് ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും നേടുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കാനും ഓസീസിന് സാധിച്ചിരുന്നു.

 

Content Highlight: Reports says WTC final 2023 becomes the most watched Test match ever