Advertisement
Kerala News
പി.വി. അന്‍വറിനെ വിളിപ്പിച്ച് ഇ.ഡി; ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ ചോദ്യം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 16, 01:03 pm
Monday, 16th January 2023, 6:33 pm

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയെ ഇ.ഡി ചോദ്യം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ചോദ്യം ചെയ്യലെന്നാണ് വിവിധ ന്യൂസ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് പി.വി. അന്‍വര്‍ ഇപ്പോഴുള്ളത്. ഓഫീസിലേക്ക് എം.എല്‍.എയെ വിളിച്ചുവരുത്തുകയായിരുന്നു. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വിളിച്ചുവരുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അന്‍വര്‍ പ്രതിയായ ക്രഷര്‍ തട്ടിപ്പുകേസ് സിവില്‍ സ്വഭാവമുള്ളതാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി തള്ളി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.

ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അന്‍വര്‍ തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമിന്റെ പരാതി.