ന്യൂദല്‍ഹി: കൊവിഡിനെതിരായ മുന്‍കരുതലുകള്‍ക്കായി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദം കോളര്‍ ട്യൂണില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.
ബച്ചന്റെ ശബ്ദം കോളര്‍ ട്യൂണില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹരജിയില്‍ പറയുന്നു.
കൊവിഡിനെതിരേ പോരാടുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സര്‍ക്കാര്‍ ബച്ചനെയാണ് നിയോഗിച്ചത്. എന്നാല്‍ ബച്ചനും കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ദല്‍ഹി നിവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ രാകേഷ് സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
അമിതാഭ് ബച്ചന്റെ പശ്ചാത്തലം സുതാര്യമല്ലെന്നും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. പല കോടതികളിലും അതിന്റെ നടപടികളില്‍ പുരോഗമിക്കുകയാണ്.
ഒരു സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ ബച്ചന്‍ രാജ്യത്തെ സേവിക്കുന്നില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു. മാത്രമല്ല, സൗജന്യമായി കൊവിഡിനെതിരേ പോരാടാന്‍ നിരവധി പേര്‍ സജ്ജമാണെന്നിരിക്കെ സര്‍ക്കാരില്‍ നിന്ന് പണം വാങ്ങിയാണ് ഇത്തരം പ്രതിരോധ നടപടി സന്ദേശങ്ങള്‍ ബച്ചന്‍ ചെയ്യുന്നതെന്നും ഹരജിയില്‍ പറയുന്നു.
ജനുവരി 18 ന് ഹരജി കോടതി വീണ്ടും പരിഗണിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക