അലിഗഢ്: അലിഗഢിലെ മുസ്‌ലിം പള്ളിയുടെ മതിലില്‍ മതപരമായ മുദ്രാവാക്യമെഴുതി. പള്ളിയുടെ മതിലില്‍ ജയ് ശ്രീറാം എന്ന് കാവി നിറം കൊണ്ട് എഴുതുകയായിരുന്നു.
അലിഗഢ് ദല്‍ഹി ഗേറ്റ് ഇന്റര്‍സെക്ഷനിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലാവുകയാണ്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി പൊലീസ് സൂപ്രണ്ട് ശേഖര്‍ പഥകിന് പരാതി നല്‍കി. സമൂഹത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എസ്.പി ആവശ്യപ്പെട്ടു.
अलीगढ़: मुसलमानों की इबादगाह मस्जिद की दीवार पर हुनूद द्वारा हिंदू धार्मिक नारा (JSR) लिखा गया, पुलिस मौके पर पहुंच धार्मिक नारे को रंग पुतवा कर मीटवाया…#Aligarh #UP #Mosque #Hindutva pic.twitter.com/TZfVusIitY
— Indian Muslim Online (@IndianMuslimOn) December 24, 2023
ചില സാമൂഹിക വിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നഗരത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മനോജ് യാദവ് പറഞ്ഞു.
സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം സമരവുമായി മുമ്പോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തുകയും വീഡിയോ തെളിവുകള്‍ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും എസ്.പി ശേഖര്‍ പഥക് പറഞ്ഞു. വീഡിയോ തെളിവുകളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: Religious slogans written on wall of Aligarh mosque, Samajwadi Party demands action