national news
ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 09:50 am
Sunday, 30th March 2025, 3:20 pm

ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റിയതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ നേര്‍ഗുണ്ഡി റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്.

ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു കാമാഖ്യ എക്‌സ്പ്രസ് ഒഡീഷയിലെ കട്ടക്കില്‍ വെച്ചാണ് പാളം തെറ്റിയത്. ട്രെയിനിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരും പ്രാഥമിക ചികിത്സയെത്തിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ റൂട്ട് വഴി പോവേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്നതുമാണ് പ്രഥമ പരിഗണനയെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: Train derails in Odisha; no casualties